ജ്യേ​ഷ്ഠ​ൻ അ​നു​ജ​നെ വെ​ട്ടി​ക്കൊ​ന്നു
Wednesday, June 26, 2019 10:54 PM IST
ഉൗ​ട്ടി: താ​ഴ്ന്ന ജാ​തി​യി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​നു​ജ​നെ ജ്യേ​ഷ്ഠ​ൻ വെ​ട്ടി​ക്കൊ​ന്നു. മേ​ട്ടു​പാ​ള​യ​ത്താ​ണ് സം​ഭ​വം. ശ്രീ​രം​ഗാ​യ​നം സ്വ​ദേ​ശി ക​റു​പ്പു​സ്വാ​മി​യു​ടെ മ​ക​ൻ വി​നോ​ദാ​ണ് സ​ഹോ​ദ​ര​ൻ ക​ന​ക​രാ​ജി (22) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​പാ​ള​യം സ്വ​ദേ​ശി​നി​യും ക​ന​ക​രാ​ജും ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ പ്ര​ണ​യം തു​ട​ക്ക​ത്തി​ലെ ക​ന​ക​രാ​ജി​ന്‍റെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്നു. ത​ങ്ങ​ളു​ടെ വി​വാ​ഹം ന​ട​ത്തി​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി ക​റു​പ്പു​സ്വാ​മി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഇ​തി​ന് വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ക​ന​ക​രാ​ജ് പെ​ണ്‍​കു​ട്ടി​യു​മാ​യി സ​മീ​പ​ത്തെ ഗ്രാ​മ​ത്തി​ൽ വാ​ട​ക​ക്ക് വീ​ട് എ​ടു​ത്ത് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ സ​ഹോ​ദ​ര​ൻ വി​നോ​ദ് ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി ക​ന​ക​രാ​ജു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ടു. വാ​ക്ക് ത​ർ​ക്കം മൂ​ർ​ച്ഛി​ച്ച് വി​നോ​ദ് ഇ​യാ​ളെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


ത​ട​യാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക്കും വെ​ട്ടേ​റ്റു. ഇ​വ​രെ പ​രി​ക്കു​ക​ളോ​ടെ മേ​ട്ടു​പാ​ള​യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യം ന​ട​ത്തി​യ​തി​ന് ശേ​ഷം വി​നോ​ദ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കോ​യ​ന്പ​ത്തൂ​ർ എ​സ്പി സു​ജി​ത്ത്കു​മാ​ർ, മേ​ട്ടു​പാ​ള​യം സി​ഐ കേ​ശ​വ​ൻ, എ​സ്ഐ രാ​ജേ​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.