പ്രേമചന്ദ്രന്‍റെ സ്വകാര്യബിൽ ലോക്സഭ ചർച്ച ചെയ്യില്ല
പ്രേമചന്ദ്രന്‍റെ സ്വകാര്യബിൽ ലോക്സഭ  ചർച്ച ചെയ്യില്ല
Wednesday, June 26, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഉൾപ്പെടെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ച സ്വ​കാ​ര്യ ബി​ല്ലുകൾ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കെ​ത്തി​ല്ല. ച​ർ​ച്ച​യ്ക്കെ​ടു​ക്കേ​ണ്ട സ്വ​കാ​ര്യ ബി​ല്ലു​ക​ൾ ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത​പ്പോ​ൾ ശ​ബ​രി​മ​ല ഉ​ൾപ്പെടെ പ്രേ​മ​ച​ന്ദ്ര​ൻ അ​​വ​ത​രി​പ്പി​ച്ച നാ​ലു ബി​ല്ലു​ക​ൾ​ക്കും ന​റു​ക്ക് വീ​ണി​ല്ല.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ സു​പ്രീം​കോ​ട​തി വി​ധി​ക്ക് മു​ൻ​പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​ക​ളാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ന് ന​റു​ക്ക് വീ​ണി​രു​ന്നു എ​ങ്കി​ൽ അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം ച​ർ​ച്ച ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. ഒ​ൻ​പ​തം​ഗ​ങ്ങ​ൾ 32 സ്വ​കാ​ര്യ ബി​ല്ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ൽ ഏ​തൊ​ക്കെ ച​ർ​ച്ച​യ്ക്ക് എ​ടു​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്കാ​നാ​ണ് ഇ​ന്ന​ലെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.