അബ്ദുള്ളക്കുട്ടി മോദിയെയും ഷായെയും കണ്ടു
അബ്ദുള്ളക്കുട്ടി മോദിയെയും ഷായെയും കണ്ടു
Tuesday, June 25, 2019 1:20 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കപ്പെട്ട എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​ എന്നിവരുമായി ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ കൂ​ടി​ക്കാ​ഴ്ച നടത്തി. ബി​ജെ​പി​യി​ൽ ചേ​രു​ന്ന കാ​ര്യ​ം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നു അ​ബ്ദു​ള്ള​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കൂ​ടി​ക്കാ​ഴ്ച ഹൃ​ദ്യ​മാ​യി​രു​ന്നു. ര​ണ്ടു നേ​താ​ക്ക​ളും പാ​ർ​ട്ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു. ബി​ജെ​പി​യോ​ടു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ക​ൽ​ച്ച കു​റ​യ്ക്കാ​ൻ താ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മോ​ദി വി​ശ​ദീ​ക​രി​ച്ച​താ​യും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​സ​ന്പ​ന്ന​രാ​യ ആ​ളു​ക​ൾ പോ​ലും ബി​ജെ​പി​യി​ൽ ചേ​രാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രാ​ണെ​ന്നും അ​ത് ബി​ജെ​പി​യോ​ട് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള അ​ക​ൽ​ച്ച കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​​മാ​കു​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.


മോ​ദി​യെ പ്ര​കീ​ർ​ത്തി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കോ​ണ്‍ഗ്ര​സ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ഇ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.