ആധാർ ഭേദഗതി ബില്ലിനെ എതിർത്ത് പ്രേമചന്ദ്രൻ
ആധാർ ഭേദഗതി ബില്ലിനെ എതിർത്ത് പ്രേമചന്ദ്രൻ
Tuesday, June 25, 2019 1:20 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര നി​യ​മമ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദാ​ണ് ബി​ല്ല​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ആ​ധാ​ർ ഭേ​ദ​ഗ​തി ബി​ൽ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​വും സുപ്രീം​കോ​ട​തി വി​ധി​യു​ടെ സ​ത്ത​യ്ക്കെ​തി​രാ​ണെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു. ബി​ല്ല​വ​ത​ര​ണ​ത്തെ പ്രേ​മ​ച​ന്ദ്ര​ൻ എ​തി​ർ​ത്തു.

പു​ട്ട​സ്വാ​മി ​കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഇ​ന്ത്യാ ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ സ​ഞ്ചി​ത​നി​ധി​യി​ൽ നി​ന്നു​ള്ള സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ആ​ധാ​ർ നി​യ​മം ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും, സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ് പു​തി​യ നി​യ​മ ഭേ​ദ​ഗ​തി​യെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.


ബി​ല്ലി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും​സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് പൗ​ര​ൻ​മാ​രു​ടെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധാ​ർ വി​വ​ര​ങ്ങ​ൾ യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​താ​ണ്. ഇ​ത് സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.