കുമാരസ്വാമിയുടെ ഒരു ദിവസത്തെ ഗ്രാമവാസത്തിനു ചെലവ് ഒരു കോടി രൂപ
കുമാരസ്വാമിയുടെ ഒരു ദിവസത്തെ ഗ്രാമവാസത്തിനു ചെലവ് ഒരു കോടി രൂപ
Tuesday, June 25, 2019 12:38 AM IST
ബം​​​ഗ​​​ളൂ​​​രു: ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ളും നേ​​​രി​​​ട്ട​​​റി​​​യു​​​ന്ന​​​തി​​​നു ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ ഗ്രാ​​​മ​​​വാ​​​സ്ത​​​വ്യ പ​​​രി​​​പാ​​​ടി​​​ക്ക് ഒ​​​രു ദി​​​വ​​​സം ചെ​​​ല​​​വാ​​​യ​​​ത് ഒ​​​രു കോ​​​ടി രൂ​​​പ.

യാ​​ദ്ഗി​​ർ ജി​​ല്ല​​യി​​ലെ ച​​​ന്ദ​​​ർ​​​കി ഗ്രാ​​​മ​​​ത്തി​​​ലേ​​​ക്കു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​ത്ര കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ലാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ വെ​​​റും പാ​​​യ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം കി​​​ട​​​ന്ന​​​ത്. കു​​​മാ​​​ര​​​സ്വാ​​​മി ച​​​ന്ദ​​​ർ​​​കി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്ക് ഒ​​​രു കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. 25 ല​​​ക്ഷം രൂ​​​പ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും ഭ​​​ക്ഷ​​​ണ​​​ത്തി​​​നു മാ​​​ത്രം ചെ​​​ല​​​വാ​​​യി. യാ​​​ദ്ഗി​​​ർ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു ഗ്രാ​​​മ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത്. 25,000 പേ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണം ഒ​​​രു​​​ക്കി​​​യെ​​​ങ്കി​​​ലും 15,000 പേ​​​രാ​​​യി​​​രു​​​ന്നു ക​​​ഴി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളും മ​​​റ്റും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ താ​​​ത്കാ​​​ലി​​​ക ഓ​​​ഫീ​​​സി​​​ന് 25 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വാ​​​യി. സ്റ്റേ​​​ജി​​​നും മ​​​റ്റു​​​മാ​​​യി 50 ല​​​ക്ഷം ചെ​​​ല​​​വാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.