മാധ്യമപ്രവർത്തകയ്ക്കു നേരെ വെടിയുതിർത്തു
മാധ്യമപ്രവർത്തകയ്ക്കു നേരെ വെടിയുതിർത്തു
Monday, June 24, 2019 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കാ​റി​ൽ യാ​ത്ര ചെ​യ്യ​വേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി സം​ഘം വെ​ടി​യു​തി​ർ​ത്തു. കാ​റി​ൽ വ​രു​ന്പോ​ഴാ​ണ് മി​താ​ലി ച​ണ്ഡോ​ലയ്ക്കു നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​നു​ശേ​ഷം അ​ക്ര​മി സം​ഘം കാ​റി​ലേക്ക് ചീ​മു​ട്ട എ​റി​ഞ്ഞു. കൈയിൽ വെടിയേറ്റ് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ധ​രം​ശാ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മി​താ​ലിയു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.


വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ മോ​ഷ​ണ സം​ഘ​ങ്ങ​ളെ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ വ​ഴ​ക്കാ​ണ് അ​ക്ര​മ​ത്തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണ് സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​സ്മീ​ത് സിം​ഗ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.