മുത്തലാക്ക് ബില്ലുമായി വീണ്ടും മോദി സർക്കാർ
മുത്തലാക്ക് ബില്ലുമായി വീണ്ടും മോദി സർക്കാർ
Saturday, June 22, 2019 2:08 AM IST
ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ക്ക് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന മു​സ്‌​ലിം വ​നി​താ വി​വാ​ഹ അ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ല്ലു​മാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ വീ​ണ്ടും ലോ​ക്സ​ഭ​യി​ൽ. കോ​ണ്‍ഗ്ര​സ് ഉ​ൾപ്പെടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഉ​യ​ർ​ത്തി​യ രൂ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് ബി​ല്ല​വ​ത​രി​പ്പി​ച്ച​ത്.

ബി​ല്ലി​ന് അ​വ​ത​ര​ണാ​നു​മ​തി തേ​ടി​യ കേ​ന്ദ്ര നി​യ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ ഭ​ര​ണ​ഘ​ട​നാ​പ​ര​വും സ​ഭാ​ന​ട​പ​ടി ച​ട്ട​ങ്ങ​ളി​ലെ അ​നൗ​ചി​ത്യ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം എ​തി​ർ​ത്തെ​ങ്കി​ലും സ്പീ​ക്ക​ർ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​വ​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.


സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച് രാ​ഷ്‌ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, മു​ത്ത​ലാ​ക്ക് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബി​ൽ സ​ർ​ക്കാ​ർ തി​ടു​ക്ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നെ​യും പ്ര​തി​പ​ക്ഷം ചോ​ദ്യംചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.