രാജ്യസഭ: ഒഡീഷയിൽ ബിജെഡി പിന്തുണയോടെ ബിജെപി സ്ഥാനാർഥി വിജയമുറപ്പിച്ചു
Saturday, June 22, 2019 1:42 AM IST
ന്യൂ​​ഡ​​ൽ​​ഹി:​​ ഒ​​ഡീ​​ഷ​​യി​​ൽ രാ​​ജ്യ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​ഡി പി​​ന്തു​​ണ​​യോ​​ടെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി വി​​ജ​​യ​​മു​​റ​​പ്പി​​ച്ചു. അ​​ശ്വി​​നി ബൈ​​ഷ്ണ​​വ് ആ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. ബൈ​​ഷ്ണ​​വി​​നെ പി​​ന്തു​​ണ​​യ്ക്ക​​ണ​​മെ​​ന്നു മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് പ്ര​​ഖ്യാ​​പി​​ച്ചു. ബൈ​​ഷ്ണ​​വി​​നെ പി​​ന്തു​​ണ​​യ്ക്കുമെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി പ​​ട്നാ​​യി​​ക് പ​​റ​​ഞ്ഞു.


146 അം​​ഗ സ​​ഭ​​യി​​ൽ 112 അം​​ഗ​​ങ്ങ​​ളു​​ള്ള ബി​​ജെ​​ഡി​​ക്ക് മൂ​​ന്നു സീ​​റ്റും ജ​​യി​​ക്കാ​​മാ​​യി​​രു​​ന്നു. ബി​​ജെ​​പി​​ക്ക് 23 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന അ​​ശ്വി​​നി ബൈ​​ഷ്ണ​​വ് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ട​​ൽ ബി​​ഹാ​​രി​​യു​​ടെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു. ന​​വീ​​ൻ പ​​ട്നാ​​യി​​ക്കു​​മാ​​യി അ​​ടു​​ത്ത സൗ​​ഹൃ​​ദ​​മു​​ള്ള​​യാ​​ളാ​​ണ് ബൈ​​ഷ്ണ​​വ്. വാ​​ജ്പേ​​യി മ​​ന്ത്രി​​സ​​ഭ​​യി​​ൽ ന​​വീ​​ൻ പ​​ട്നാ​​യി​​ക് അം​​ഗ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.