രാഹുൽ @ 49
രാഹുൽ @ 49
Thursday, June 20, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന​ലെ 49-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം നി​ര​വ​ധി പേ​ർ രാ​ഹു​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സി​ച്ചു. ട്വി​റ്റ​റി​ൽ രാ​ഹു​ലി​ന് ആ​യു​രാ​രോ​ഗ്യ​ങ്ങ​ൾ നേ​ർ​ന്നു കൊ​ണ്ടാ​യി​രു​ന്നു മോ​ദി​യു​ടെ ആ​ശം​സ.

രാ​ഹു​ൽ ട്വി​റ്റ​റി​ൽ ത​ന്നെ മോ​ദി​ക്കു ന​ന്ദി​യും പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, അ​ശോ​ക് ഗെ​ലോ​ട്ട്, കെ.​സി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി രാ​ഹു​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ത​നി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​വ​ർ​ക്ക് മ​ധു​രം ന​ൽ​കി​യാ​ണ് രാ​ഹു​ൽ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.