ശബരിമല ബിൽ യുഡിഎഫ് നയത്തിന്‍റെ ഭാഗമെന്ന് പ്രേമചന്ദ്രൻ
ശബരിമല ബിൽ യുഡിഎഫ് നയത്തിന്‍റെ ഭാഗമെന്ന് പ്രേമചന്ദ്രൻ
Thursday, June 20, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: യു​ഡി​എ​ഫി​ന്‍റെ പൊ​തു​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​ബ​രി​മ​ല വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യം കൂ​ടി അ​തി​ലു​ണ്ടാ​യി​രു​ന്നു. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രി​ക്കെ ശ​ബ​രി​മ​ല യുവതീപ്ര​വേ​ശന​ത്തി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് എ​ടു​ത്ത​തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്നോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഓ​ർ​മ​യി​ല്ലെ​ന്നും പ്രേമ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.


ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​ക്ക​ണ​മെ​ന്നും വേ​ത​നം എ​ണ്ണൂ​റാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ്വ​കാ​ര്യ​ബി​ല്ലി​നും പ്രേമച​ന്ദ്ര​ന് അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇഎ​സ്ഐ ​അ​നു​കൂ​ല്യം അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്ക് കൂ​ടി ല​ഭ്യ​മാ​ക്കു​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഭേ​ദ​ഗ​തി, സ​ർ​ഫ​സി നി​യ​മ ഭേ​ദ​ഗ​തി എ​ന്നീ സ്വ​കാ​ര്യ ബി​ല്ലു​ക​ളും വെ​ള്ളി​യാ​ഴ്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.