പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മമത പങ്കെടുക്കില്ല
പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മമത പങ്കെടുക്കില്ല
Wednesday, June 19, 2019 12:45 AM IST
കോ​​ൽ​​ക്ക​​ത്ത: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​ന്നു വി​​ളി​​ച്ച വി​​വി​​ധ പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ന്മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ലെ​​ന്നു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി. ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന​​തു​​ൾ​​പ്പെ​​ടെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​നാ​​യി​​രു​​ന്നു യോ​​ഗം വി​​ളി​​ച്ച​​ത്.

ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ഷ​​യ​​ത്തി​​ൽ ധ​​വ​​ള പ​​ത്രം ഇ​​റ​​ക്കാ​​ൻ മ​​മ​​ത പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ടാ​​വ​​ശ്യ​​പ്പെ​​ട്ടു. ലോ​​ക്സ​​ഭ​​യി​​ലോ രാ​​ജ്യ​​സ​​ഭ​​യി​​ലോ ഒ​​രം​​ഗ​​മെ​​ങ്കി​​ലും ഉ​​ള്ള എ​​ല്ലാ രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും അ​​ധ്യ​​ക്ഷ​​ന്മാ​​രെ പ്ര​​ധാ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ലേ​​ക്കു ക്ഷ​​ണി​​ച്ചി​​രു​​ന്നു. സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​കം, മ​​ഹാ​​ത്മ​​ഗാ​​ന്ധി​​യു​​ടെ 150-ാം ജ​​ന്മ​​വാ​​ർ​​ഷി​​കാ​​ഘോ​​ഷം എ​​ന്നീ കാ​​ര്യ​​ങ്ങ​​ളും യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.