അയോധ്യ ഭീകരാക്രമണം: നാലു പ്രതികൾക്കു ജീവപര്യന്തം തടവ്
അയോധ്യ ഭീകരാക്രമണം: നാലു പ്രതികൾക്കു ജീവപര്യന്തം തടവ്
Wednesday, June 19, 2019 12:45 AM IST
അ​​​​​ലാ​​​​​ഹാ​​​​​ബാ​​​​​ദ്: 2005ൽ ​​​​​അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ നാ​​​​​ലു പേ​​​​​ർ​​​​​ക്ക് ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വ്. ഒ​​​​​രു പ്ര​​​​​തി​​​​​യെ വെ​​​​​റു​​​​​തെ വി​​​​​ട്ടു. 2.4 ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം പ്ര​​​​​തി​​​​​ക​​​​​ൾ പി​​​​​ഴ​​​​​യ​​​​​ട​​​​​യ്ക്കാ​​​​​നും പ്ര​​​​​ത്യേ​​​​​ക കോ​​​​​ട​​​​​തി ജ​​​​​ഡ്ജി ദി​​​​​നേ​​​​​ശ് ച​​​​​ന്ദ്ര ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. ഡോ​​​ക്ട​​​ർ ഇ​​​ർ​​​ഫാ​​​ൻ, ഷ​​​ക്കീ​​​ൽ അ​​​ഹ​​​മ്മ​​​ദ്, അ​​​സി​​​ഫ് ഇ​​​ക്ബാ​​​ൽ, മു​​​ഹ​​​മ്മ​​​ദ് ന​​​സീം എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ശി​​​ക്ഷി​​​ച്ച​​​ത്. മു​​​ഹ​​​മ്മ​​​ദ് അ​​​സീ​​​സി​​​നെ വെ​​​റു​​​തെ വി​​​ട്ടു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ഹ​​​രാ​​​ൻ​​​പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഡോ​​​ക്ട​​​ർ ഇ​​​ർ​​​ഫാ​​​ൻ. മ​​​റ്റു​​​ള്ള​​​വ​​​ർ കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ച് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്.


2005 ജൂ​​​​​ലൈ അ​​​​​ഞ്ചി​​​​​ന് അ​​​യോ​​​ധ്യ​​​യി​​​ലെ ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന താ​​​ത്കാ​​​ലി​​​ക ക്ഷേ​​​ത്ര​​​ത്തി​​​നു നേ​​​ർ​​​ക്കു ന​​​​​ട​​​​​ന്ന ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു നാ​​​​​ട്ടു​​​​​കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. ഏ​​​​​ഴു സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ജ​​​​​വാ​​​​​ന്മാ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ഞ്ച് ജ​​​​​യ്ഷ്-​​​​​ഇ-​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് ഭീ​​​​​ക​​​​​ര​​​​​രെ​​​യും സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന വ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു.​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.