ലോക്സഭയിൽ ഏറെ ചെറുപ്പം ചന്ദ്രാണിക്ക്
ലോക്സഭയിൽ ഏറെ ചെറുപ്പം ചന്ദ്രാണിക്ക്
Tuesday, June 18, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗം ഒ​ഡീ​ഷ​യി​ൽനി​ന്നു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി എം​പി ച​ന്ദ്രാ​ണി മു​ർ​മു. ര​ണ്ടു ത​വ​ണ എം​പി​യാ​യി​രു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ന​ന്ത നാ​യ​കി​നെ 67,822 വോ​ട്ടു​ക​ൾ​ക്ക് തോ​ൽ​പി​ച്ചാ​ണ് ച​ന്ദ്രാ​ണി മു​ർ​മു വി​ജ​യി​ച്ച​ത്. ഒ​ഡീ​ഷ​യി​ലെ സം​വ​ര​ണ മ​ണ്ഡ​ല​മാ​യ കി​യോ​ഞ്ചാ​റി​ൽനി​ന്നു​ള്ള ബി​ജെ​ഡി എം​പി​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന​തും വി​ജ​യി​ച്ചു വ​ന്ന​തു​മെ​ല്ലാം ത​നി​ക്കൊ​രു മു​ത്തശി​ക്ക​ഥപോ​ലെ​യാ​ണ് തോ​ന്നു​ന്ന​തെ​ന്നാ​ണ് ച​ന്ദ്രാ​ണി പ​റ​ഞ്ഞ​ത്. 2017ൽ ഭു​വ​നേ​ശ്വ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഐ​ടി​എ​ആ​റി​ൽനി​ന്നു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക് ബി​രു​ദം നേ​ടി​യ ച​ന്ദ്രാ​ണി ഒ​രു ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാണ് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ അ​മ്മാ​വ​ൻ ഹ​ർ​മോ​ഹ​ൻ സോ​റ​ൻ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​മോ എ​ന്നു ചോ​ദി​ച്ച​ത്. അ​പ്പോ​ഴ​തു കാ​ര്യ​മാ​യെ​ടു​ത്തി​ല്ല.


പ​ക്ഷേ അ​മ്മാ​വ​ൻ വ​ള​രെ കാ​ര്യ​ത്തി​ൽ ചോ​ദി​ച്ച​തു​മാ​യി​രു​ന്നു. മ​രു​മ​ക​ൾ​ക്കൊ​രു ബി​ജെ​ഡി ടി​ക്ക​റ്റും ഉ​റ​പ്പി​ച്ചാ​ണ് അ​ടു​ത്ത ത​വ​ണ കാ​ണാ​ൻ വ​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ച​ന്ദ്രാ​ണി​യെ ത​ന്‍റെ ഓ​ഫീ​സി​ലേ​ക്കു വി​ളി​പ്പി​ച്ചു. ഏ​പ്രി​ൽ ര​ണ്ടി​ന് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചു. മേ​യ് 23ന് ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന​പ്പോ​ൾ ച​ന്ദ്രാ​ണി വിജയിയായി. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സ​ഞ്ജീ​വ് മു​ർ​മു​വി​ന്‍റെ​യും ഉ​ർ​വ​ശി​യു​ടെ​യും മ​ക​ളാ​ണ് ച​ന്ദ്രാ​ണി മു​ർ​മു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.