ഇലക്ടറൽ ബോണ്ടിന് 5,800 കോടിയുടെ പ്രതികരണം
Tuesday, June 18, 2019 12:49 AM IST
ഇ​ൻ​ഡോ​ർ: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടി​ന് 5800 കോ​ടി രൂ​പ​യു​ടെ പ്ര​തി​ക​ര​ണം. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നാ​യി 2018ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഇ​ല​ക്ട​റ​ൽ ബോ​ണ്ട് ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നി​ടെ 5,851.41 കോ​ടി രൂ​പ​യു​ടേ​താ​ണ് വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ 77 ശ​ത​മാ​ന​മാ​യ 4,444.32 കോ​ടി രൂ​പ​യു​ടെ ബോ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യി​രു​ന്ന ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മേ​യ് പ​ത്തു​വ​രെ​യാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


രാഷ്‌ട്രീയ​പാ​ർ​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളി​ൽ സു​താ​ര്യ​ത​യു​ണ്ടാ​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​രു​ൺ ജയ്റ്റ്‌ലി 2017-18 ബ​ജ​റ്റി​ൽ ഇ​ല​ക്ട​റ​ൽ ബോ​ണ്ടി​ന് രൂ​പം​ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.