ഇന്ത്യ-മ്യാൻമർ സൈന്യങ്ങളുടെ സംയുക്ത നീക്കത്തിൽ തീവ്രവാദി ക്യാന്പുകൾ തകർത്തു
ഇന്ത്യ-മ്യാൻമർ സൈന്യങ്ങളുടെ സംയുക്ത നീക്കത്തിൽ തീവ്രവാദി ക്യാന്പുകൾ തകർത്തു
Monday, June 17, 2019 12:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക്യാ​​​ന്പു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​ന്ത്യ​​​യു​​​ടെ​​​യും മ്യാ​​​ൻ​​​മ​​​റി​​​ന്‍റെ​​​യും സൈ​​​ന്യ​​ങ്ങ​​ളു​​ടെ സം​​​യു​​​ക്ത​​​ നീ​​​ക്കം. ഓ​​​പ്പ​​​റേ​​​ഷ​​​ൻ സ​​​ൺ​​​റൈ​​​സ് എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​യി​​​ൽ എ​​ഴു​​പ​​തോ​​ളം തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി. നി​​​ര​​​വ​​​ധി ക്യാ​​​ന്പു​​​ക​​​ളും ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന് സൈ​​​നി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

മൂ​​ന്നു​​മാ​​സം മു​​ന്പാ​​യി​​രു​​ന്നു സൈ​​നി​​ക ന​​ട​​പ​​ടി​​യു​​ടെ ആ​​ദ്യ ഘ​​ട്ടം. മേ​​യ് പ​​​തി​​​നാ​​​റി​​​നു ര​​​ണ്ടാം​​​ഘ​​​ട്ട സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. മ​​​ണി​​​പ്പു​​​ർ, നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, ആ​​​സാം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യാ​​​ണു ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. കാം​​​താ​​​പു​​​ർ ലി​​​ബ​​​റേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (കെ​​​എ​​​ൽ​​​ഒ) എ​​​ൻ​​​എ​​​സ്‌​​​സി​​​എ​​​ൻ (കെ​​​പ്ലാം​​​ഗ്) യു​​​ണൈ​​​റ്റ​​​ഡ് ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട് ഓ​​​ഫ് ആ​​​സാം (ഐ) ​​​നാ​​​ഷ​​​ണ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫ്ര​​​ണ്ട് ഓ​​​ഫ് ബോ​​​റോ​​​ലാ​​​ൻ​​​ഡ് (എ​​​ൻ​​​ഡി​​​എ​​​ഫ്ബി) തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ക്യാ​​​ന്പു​​​ക​​​ളാ​​​ണു ത​​​ക​​​ർ​​​ത്ത​​​ത്. ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മൂ​​​ന്നാം​​​ഘ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു സൈ​​​നി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.