ഓടുന്ന വണ്ടിയിൽ തടവരുത്; ഇന്ത്യൻ സംസ്കാരം പാളംതെറ്റും!
ഓടുന്ന വണ്ടിയിൽ തടവരുത്;  ഇന്ത്യൻ സംസ്കാരം പാളംതെറ്റും!
Saturday, June 15, 2019 12:53 AM IST
ന്യൂ​ഡ​ൽ​ഹി: അ​ധി​ക​വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടു പ്ര​ഖ്യാ​പി​ച്ച് ഓ​ടു​ന്ന ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രെ ത​ട​വാ​നു​ള്ള പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ബി​ജെ​പി​ക്കു​ള്ളി​ൽ ഭി​ന്ന​ത. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച മ​സാ​ജ് സം​വി​ധാ​ന​ത്തെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കം.

വ​നി​ത​ക​ൾ നോ​ക്കിനി​ൽ​ക്കേ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രെ മ​സാ​ജ് ചെ​യ്താ​ൽ ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ പാ​ളം തെ​റ്റു​മെ​ന്നാ​ണ് ബി​ജെ​പി എം​പി ശ​ങ്ക​ർ ലാ​ൽ​വാ​നി പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റെ രൂ​ക്ഷ​മാ​യ എ​തി​ർ​പ്പ് വ്യ​ക്ത​മാ​ക്കി ലാ​ൽ​വാ​നി ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു. 174 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ പു​തി​യ പ​രി​ഷ്ക​ര​ണം ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന് തീ​രെ പി​ടി​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ് ലാ​ൽ​വാ​നി​യു​ടെ വാ​ദം. ഇ​ന്ത്യ​ൻ സം​സ്കാ​രം ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ഓ​ടു​ന്ന ട്രെ​യി​നി​ൽ വ​നി​ത​ക​ൾ നോ​ക്കിനി​ൽ​ക്കേ ഒ​രു യാ​ത്ര​ക്കാ​ര​നെ മ​സാ​ജ് ചെ​യ്യു​ന്ന​ത് ത​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കി​ല്ലെ​ന്നാ​ണ് ലാ​ൽ​വാ​നി പ​റ​യു​ന്ന​ത്.

ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെടെ വൈ​ദ്യ സ​ഹാ​യം ഏ​ർ​പ്പാ​ടാ​ക്കാം. എ​ന്നാ​ൽ, മ​സാ​ജിം​ഗ് പോ​ലു​ള്ള മ​ര്യാ​ദ​കെ​ട്ട പ​രി​പാ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് റെ​യി​ൽവേ മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ ലാ​ൽ​വാ​നി പ​റ​യു​ന്ന​ത്. ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ മ​സാ​ജിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ത​ങ്ങ​ളു​ടെ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചി​ല വ​നി​താ സം​ഘ​ട​ന​ക​ൾ ത​ന്നെ വ​ന്നു ക​ണ്ടി​രു​ന്നു. അ​വ​ർ ന​ൽ​കിയ നി​ർ​ദേ​ശ​ങ്ങ​ൾകൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് താ​ൻ റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ​തെ​ന്നും ഇ​ൻ​ഡോ​റി​ൽ നി​ന്നു​ള്ള എം​പി​യാ​യ ലാ​ൽ​വാ​നി പ​റ​ഞ്ഞു.


എ​ന്നാ​ൽ, റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​ത​നു​സ​രി​ച്ച് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച മ​സാ​ജിം​ഗ് പ​ദ്ധ​തി​യി​ലൂ​ടെ യാ​ത്ര​ക്കാ​ർ ഒ​രു അ​ടി​മു​ടി മ​സാ​ജിം​ഗ് പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. മ​റി​ച്ച്, കാ​ലും ത​ല​യും മാ​ത്രം ത​ട​വാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ പ​ദ്ധ​തി. ഇ​തി​നാ​യി ഒ​രു സ്വകാ​ര്യ സം​രം​ഭ​കരുമാ​യി റെ​യി​ൽ​വേ ക​രാ​ർ ഒ​പ്പി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ റെ​യി​ൽ​വേ​ക്ക് പ്ര​തി​വ​ർ​ഷം 20 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ മ​സാ​ജ് ചെ​യ്യാ​നു​ള്ള​വ​രും സ്വ​ന്തം നി​ല​യ്ക്ക് ടി​ക്ക​റ്റെ​ടു​ത്താ​ണ് ട്രെ​യി​നു​ക​ളി​ൽ ക​യ​റേ​ണ്ട​ത്. അ​തുവ​ഴി​യു​ള്ള വ​രു​മാ​നം കൂ​ടി റെ​യി​ൽ​വേ​ക്കു ല​ഭി​ക്കും. ഓ​രോ മ​സാ​ജി​നും യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 100 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. രാ​ത്രി​കാ​ല യാ​ത്ര​ക​ളി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത​ല്ല.

ഗോ​ൾ​ഡ്, ഡ​യ​മ​ണ്ട്, പ്ലാ​റ്റി​നം എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യ​ണ് മ​സാ​ജിം​ഗ് സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ഗോ​ൾ​ഡ് വി​ഭാ​ഗ​ത്തി​ന് 100 രൂ​പ​യാ​ണ് നി​ര​ക്ക്. ഒ​ലീ​വ് ഓ​യി​ലാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 200 രൂ​പ​യു​ടെ മ​സാ​ജാ​ണ് ഡ​യ​മ​ണ്ട് വി​ഭാ​ഗം. 300 രൂ​പ​യാ​ണ് ക്രീം ​ഉ​പ​യോ​ഗി​ച്ചു​ള്ള പ്ലാ​റ്റി​നം മ​സാ​ജി​ന്. 15 മു​ത​ൽ 20 മി​നി​റ്റ് വ​രെ​യാ​ണ് യാ​ത്ര​ക്കാ​ര​ന് മ​സാ​ജ് സേ​വ​നം ല​ഭി​ക്കു​ക.

രാ​ജ്യ​ത്തെ 39 ട്രെ​യി​നു​ക​ളി​ലാ​ണ് ആ​ദ്യം മ​സാ​ജിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ൻ​ഡോ​റി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ഡെ​റാ​ഡൂ​ണ്‍-​ഇ​ൻ​ഡോ​ർ എ​ക്സ്പ്ര​സ്, ന്യൂ​ഡ​ൽ​ഹി- ഇ​ൻ​ഡോ​ർ എ​ക്സ്പ്ര​സ്, ഇ​ൻ​ഡോ​ർ - അ​മൃ​ത്‌സ​ർ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.