പ്രവർത്തകർ പണിയെടുത്തില്ല ,പൊട്ടിത്തെറിച്ച് പ്രിയങ്ക
പ്രവർത്തകർ പണിയെടുത്തില്ല ,പൊട്ടിത്തെറിച്ച് പ്രിയങ്ക
Friday, June 14, 2019 2:08 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ണി​യെ​ടു​ക്കാ​തെ ഇ​രു​ന്ന​താ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു കാ​ര​ണ​മെ​ന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രി​യ​ങ്ക ഗാ​ന്ധി. റാ​യ്ബ​റേ​ലി​യി​ലെ വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി പ​റ​യാ​ൻ സം​ഘ​ടി​പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം.

ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി. ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റാ​ൻ അ​ന്ത​സി​ന്‍റെ എ​ല്ലാ അ​തി​ർ​ത്തി​ക​ളും ബി​ജെ​പി ലം​ഘി​ച്ചെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. റാ​യ്ബ​റേ​ലി​യി​ലെ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കടുത്ത ഭാ​ഷ​യി​ലാ​ണു സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും റാ​യ്ബ​റേ​ലി​യി​ലെ പൊ​തു​പ​രി​പാ​ടി​ൽ സം​സാ​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ എ​ല്ലാ ത​ന്ത്ര​ങ്ങ​ളും ബി​ജെ​പി പ്ര​യോ​ഗി​ച്ചു. അ​വ നീ​തി​പൂ​ർ​വ​മാ​ണോ അ​നീ​തി​ നിറഞ്ഞതാണോ എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ധി​കാ​ര​ത്തി​ലേ​റാ​ൻ അ​ന്ത​സി​ന്‍റെ എ​ല്ലാ അ​തി​ർ​ത്തി​ക​ളും ബി​ജെ​പി ലം​ഘി​ച്ചെ​ന്നും സോ​ണി​യ ഗാ​ന്ധി വി​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ നി​സം​ഗ​ത​ക്കെ​തി​രെ​യാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി പൊ​ട്ടി​ത്തെ​റി​ച്ച​ത്. റാ​യ്ബ​റേ​ലി​യി​ലെ വി​ജ​യം സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ജ​യ​മാ​ണ്. വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് സ​ഹാ​യി​ച്ച​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​ങ്കി​ല്ല. തോ​ൽ​വി​ക്ക് കാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ പ​ണി​യെ​ടു​ക്കാ​ത്ത​താ​ണ്. പാ​ർ​ട്ടി​ക്ക് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​ർ ആ​രൊ​ക്കെ​യെ​ന്ന​റി​യാം. പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത​വ​ർ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും പ്രി​യ​ങ്ക ന​ൽ​കി. ‌ നാ​ലാം ത​വ​ണ​യാ​ണ് റാ​യ്ബ​റേ​ലി​യി​ൽ നി​ന്ന് സോ​ണി​യ ഗാ​ന്ധി ലോ​ക്സ​ഭ​യി​ലെ​ത്തു​ന്ന​ത്. യു​പി​യി​ൽ ഒ​രു സീ​റ്റാ​ണ് ഇ​ത്ത​വ​ണ കോ​ണ്‍ഗ്ര​സി​ന് നേ​ടാ​നാ​യ​ത്.


അ​തേ​സ​മ​യം പ്രി​യ​ങ്ക ഗാ​ന്ധി​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സി​ന് ഭ​ര​ണം പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്രി​യ​ങ്ക മു​ന്നി​ട്ടി​റ​ങ്ങി​യാ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ സം​ഘ​ട​ന സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ക്ഷം. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​ന് ന​ന്ദി അ​റി​യി​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.