അണ്ണാ ഡിഎംകെയുടെ തലപ്പത്ത് പളനിസ്വാമി-പനീർശെൽവം ദ്വയം തുടരും
അണ്ണാ ഡിഎംകെയുടെ തലപ്പത്ത് പളനിസ്വാമി-പനീർശെൽവം ദ്വയം തുടരും
Thursday, June 13, 2019 12:38 AM IST
ചെ​​​ന്നൈ:​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം ഒ​​​രൊ​​​റ്റ നേ​​​താ​​​വി​​​ന്‍റെ കീ​​​ഴി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം​​​ത​​​ള്ളി പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം. പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും ഒ​​​ന്നി​​​ച്ചു​​​നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. ഇ​​​രു​​​നേ​​​താ​​​ക്ക​​​ൾ​​​ക്കും സ​​​ന്പൂ​​​ർ​​​ണാ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം തു​​​ട​​​രു​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ ആ​​​ർ. വൈ​​​ദ്യ​​​ലിം​​​ഗം, സം​​​സ്ഥാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ഡി.​​​ജ​​​യ​​​കു​​​മാ​​​ർ, കെ.​​​ടി. രാ​​​ജേ​​​ന്ദ്ര​ ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.


ഉ​​​ട​​​ൻ ന​​​ട​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ഒ​​​രു​​​ങ്ങാ​​​ൻ നേ​​​തൃ​​​ത്വം അ​​​ണി​​​ക​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ര​​​ട്ട​​​നേ​​​തൃ​​​ത്വ​​​മെ​​​ന്ന രീ​​​തി തു​​​ട​​​രു​​​മെ​​​ന്നു വൈ​​​ദ്യ​​​ലിം​​​ഗം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

എം​​​പി​​​മാ​​​രും എം​​​എ​​​ൽ​​​എ​​​മാ​​​രും മ​​​ന്ത്രി​​​മാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.