വീരേന്ദ്ര കുമാർ പ്രോടെം സ്പീക്കറാകും
വീരേന്ദ്ര കുമാർ പ്രോടെം സ്പീക്കറാകും
Wednesday, June 12, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും ഏ​ഴു ത​വ​ണ എം​പി​യു​മാ​യ ഡോ. ​വീ​രേ​ന്ദ്ര കു​മാ​ർ പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ പ്രോ​ടെം സ്പീ​ക്ക​റാ​കും. മ​ധ്യ​പ്ര​ദേ​ശി​ലെ ടി​ക്കം​ഗ​ഡി​ൽ നി​ന്നു​ള്ള എം​പി​യാ​യ വീ​രേ​ന്ദ്ര​കു​മാ​ർ ക​ഴി​ഞ്ഞ ത​വ​ണ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി സ​ഭ​യി​ലെ മു​തി​ർ​ന്ന അം​ഗ​ത്തെ​യാ​ണ് പ്രോ​ടെം സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ, സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യാ​ണ് പ്രോ​ടെം സ്പീ​ക്ക​റു​ടെ ചു​മ​ത​ല​ക​ൾ.


ബി​ജെ​പി എം​പി​യും മു​ൻ​മ​ന്ത്രി​യു​മാ​യ മേ​ന​ക ഗാ​ന്ധി പ്രോ​ടെം സ്പീ​ക്ക​റാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പേ​രും ഇൗ ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.