പു​തു​ച്ചേ​രി​യി​ൽ വൈ​ദ്യ​ലിം​ഗ​ത്തി​നു ത​ക​ർ​പ്പ​ൻ വി​ജ​യം
പു​തു​ച്ചേ​രി​യി​ൽ വൈ​ദ്യ​ലിം​ഗ​ത്തി​നു ത​ക​ർ​പ്പ​ൻ വി​ജ​യം
Saturday, May 25, 2019 1:31 AM IST
മാ​​​ഹി: മാ​​​ഹി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​തു​​​ച്ചേ​​​രി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​പി​​​എ സ്ഥാ​​​നാ​​​ർ​​​ഥി കോ​​​ൺ​​​ഗ്ര​​​സി​​​ലെ വി.​​​വൈ​​​ദ്യ​​​ലിം​​​ഗം ച​​​രി​​​ത്ര​​​വി​​​ജ​​​യം നേ​​​ടി. തൊ​​​ട്ട​​​ടു​​​ത്ത എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ഡോ.​​​നാ​​​രാ​​​യ​​​ണ​​​സാ​​​മി കേ​​​ശ​​​വ​​​നെ 1,97,025 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2014ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​പി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ഡോ.​​​വി.​​​നാ​​​രാ​​​യ​​​ണ സാ​​​മി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ആ​​​ർ.​​​രാ​​​ധാ​​​കൃ​​​ഷ്​​​ണ​​​നാ​​​ണു വി​​​ജ​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

ച​​​രി​​​ത്ര​​​വി​​​ജ​​​യം നേ​​​ടി​​​യ വൈ​​​ദ്യ​​​ലിം​​​ഗം നി​​​ല​​​വി​​​ൽ പു​​​തു​​​ച്ചേ​​​രി കോ​​​ൺ​​​ഗ്ര​​​സ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്നു. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് മ​​​ന്ത്രി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

മാ​​​ഹി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഡി​​​എം​​​കെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ വൈ​​​ദ്യ​​​ലിം​​​ഗ​​​ത്തി​​​ന് 12,721 വോ​​​ട്ട് ല​​​ഭി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ബി​​​ജെ​​​പി മു​​​ന്ന​​​ണി​​​യി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി കേ​​​ശ​​​വ​​​ൻ നാ​​​രാ​​​യ​​​ണ സ്വാ​​​മി​​​ക്ക് 4,786 വോ​​​ട്ട് മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ക​​​മ​​​ല​​​ഹാ​​​സ​​​ന്‍റെ മ​​​ക്ക​​​ൾ നീ​​​തി​​​മ​​​യ്യം പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി സു​​​ബ്ര​​​ഹ‌്മ​​​ണ്യ​​​ത്തി​​​ന് 1,686 വോ​​​ട്ട് ല​​​ഭി​​​ച്ചു.


പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ സി​​​പി​​​എം, സി​​​പി​​​ഐ ക​​​ക്ഷി​​​ക​​​ൾ ധാ​​​ര​​​ണ​​​പ്ര​​​കാ​​​രം ഡി​​​എം​​​കെ-​ കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​യാ​​​ണ് മാ​​​ഹി​​​യി​​​ൽ സി​​​പി​​​എം പി​​​ന്തു​​​ണ​​​ച്ച​​​ത്. ചി​​​ല പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വോ​​​ട്ട് ചെ​​​യ്യാ​​​തെ വി​​​ട്ടു​​​നി​​​ന്നു. എ​​​ന്നാ​​​ൽ, സി​​​പി​​​ഐ കോ​​​ൺ​​​ഗ്ര​​​സി​​​നൊ​​​പ്പം വേ​​​ദി പ​​​ങ്കി​​​ടാ​​​തെ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വോ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ബി​​​എ​​​സ്പി, ഓ​​​ൾ ഇ​​​ന്ത്യ മ​​​ക്ക​​​ൾ ക​​​ഴ​​​കം, എ​​​ട്ടു സ്വ​​​ത​​​ന്ത്ര​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 18 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
പു​​​തു​​​ച്ചേ​​​രി ത​​​ട്ടാ​​​ൻ ചാ​​​വ​​​ടി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും യു​​​പി​​​എ​​​യി​​​ലെ ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി വെ​​​ങ്കി​​​ടേ​​​ശ​​​നാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.