അവസാനഘട്ടം തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു
അവസാനഘട്ടം തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു
Saturday, May 18, 2019 1:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു​​ള്ള അ​​വ​​സാ​​നഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​ച്ചു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ജ​​ന​​വി​​ധി തേ​​ടു​​ന്ന വാ​​രാ​​ണ​​സി അ​​ട​​ക്കം 59 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഞാ​​യ​​റാ​​ഴ്ച വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കും. ഇ​​തോ​​ടെ 543 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും വോ​​ട്ടെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​കും.

ഉത്തർപ്രദേശ് (13 സീ​​റ്റ്), പ​​ഞ്ചാ​​ബ്(13), പ​​ശ്ചി​​മ​​ബം​​ഗാ​​ൾ (​​ഒ​​ന്പ​​ത്), ബി​​ഹാ​​ർ(​​എ​​ട്ട്), മ​​ധ്യ​​പ്ര​​ദേ​​ശ്(​​എ​​ട്ട്), ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ്(​​നാ​​ല്), ജാ​​ർ​​ഖ​​ണ്ഡ്(​​മൂ​​ന്ന്), ച​​ണ്ഡി​​ഗ​​ഡ്(​​ഒ​​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ സീ​​റ്റു​​ക​​ൾ. കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യു​​ടെ റോ​​ഡ്ഷോ​​യ്ക്കി​​ടെ​​യു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബം​​ഗാ​​ളി​​ലെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ഒ​​രു ദി​​വ​​സം വെ​​ട്ടി​​ക്കു​​റി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.