മോ​ദി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തെ പ​രി​ഹ​സി​ച്ച് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്
Saturday, May 18, 2019 1:34 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തെ പ​രി​ഹ​സി​ച്ച് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. വ​ള​രെ മി​ക​ച്ച പ​ത്ര​സ​മ്മ​ള​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും മോ​ദി​ജി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ടു​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ​ങ്കി​ലും ഏ​താ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ അ​മി​ത് ഷാ ​താ​ങ്ക​ളെ അ​നു​വ​ദി​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം മോ​ദി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തെ ഭ​യ​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ തു​ട​ർ​ച്ച​യാ​യി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ന​രേ​ന്ദ്ര മോ​ദി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​ക്കു നേരേ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ അ​ദ്ദേ​ഹം, പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.