ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചെന്ന് അമിത് ഷാ
Thursday, May 16, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾത​ന്നെ ബി​ജെ​പി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഏ​ഴാം ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഭൂ​രി​പ​ക്ഷം 300 ക​ട​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പവത്​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച അ​മി​ത് ഷാ, ​അ​വ​ർ​ക്ക് യോ​ഗം ചേ​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ആ​ളാ​ണു താ​ൻ. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും മ​ന​സി​ലാ​ക്കി. അ​ഞ്ചാം ഘ​ട്ട​വും ആ​റാം ഘ​ട്ട​വും പൂ​ർ​ത്തി​യാ​യ​തോ​ടെ ത​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു, ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന്. ഏ​ഴാം ഘ​ട്ടം ക​ട​ക്കു​ന്ന​തോ​ടെ ബി​ജെ​പി​ക്ക് 300നു ​മു​ക​ളി​ൽ സീ​റ്റ് ല​ഭി​ക്കു​മെ​ന്നും അ​മി​ത് ഷാ ​വി​ശ​ദ​മാ​ക്കി. കോ​ൽ​ക്ക​ത്ത​യി​ലെ ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


അ​തേ​സ​മ​യം, ടി​ആ​ർ​എ​സ് അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ബി​ജെ​പി​യു​ടെ വി​ജ​യ സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ യോ​ഗം ചേ​രു​ന്ന​തു പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രെ​ന്നു തീ​രു​മാ​നി​ക്കാ​നാ​യി​രി​ക്കും. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾപോ​ലും അ​വ​ർക്കു കി​ട്ടി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.