കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്
Wednesday, April 17, 2019 12:55 AM IST
ചെ​​​ന്നൈ: അ​​​ന്ത​​​രി​​​ച്ച മു​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം. ​​​ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ മ​​​ക​​​ളും തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലെ ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ക​​​നി​​​മൊ​​​ഴി​​​യു​​​ടെ തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലെ വീ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി. ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത പ​​​ണ​​​മു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. പ​​​ത്ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് റെ​​​യ്ഡി​​​നെ​​​ത്തി​​​യ​​​ത്. ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് റെ​​​യ്ഡി​​​നെ​​​തി​​​രേ ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​നും ക​​​നി​​​മൊ​​​ഴി​​​യു​​​ടെ സ​​​ഹോ​​​ദ​​​നു​​​മാ​​​യ എം.​​​കെ. സ്റ്റാ​​​ലി​​​ൻ രം​​​ഗ​​​ത്തെ​​​ത്തി. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മെ​​​ന്നാ​​​ണു റെ​​​യ്ഡി​​​നെ സ്റ്റാ​​​ലി​​​ൻ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.