ബിജെപിയുടെ സഖ്യകക്ഷി എസ്ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കും
Wednesday, April 17, 2019 12:55 AM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ സു​​ഹ​​ൽ​​ദേ​​വ് ഭാ​​ര​​തീ​​യ സ​​മാ​​ജ് പാ​​ർ​​ട്ടി(​​എ​​സ്ബി​​എ​​സ്പി) ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കും. 39 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ എ​​സ്ബി​​എ​​സ്പി പ്ര​​ഖ്യാ​​പി​​ച്ചു. ബി​​ജെ​​പി​​യു​​മാ​​യി പ​​ല​​വ​​ട്ടം ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ങ്കി​​ലും സ​​മ​​വാ​​യ​​ത്തി​​ലെ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത​​തു​​മൂ​​ല​​മാ​​ണ് ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​ന്ന​​തെ​​ന്നും യു​​പി മ​​ന്ത്രി​​യും എ​​സ്ബി​​എ​​സ്പി അ​​ധ്യ​​ക്ഷ​​നു​​മാ​​യ ഓം​​പ്ര​​കാ​​ശ് രാ​​ജ്ഭ​​ർ പ​​റ​​ഞ്ഞു.

ഘോ​​സി മ​​ണ്ഡ​​ല​​ത്തി​​ൽ താ​​മ​​ര ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ബി​​ജെ​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്നും താ​​ൻ അ​​ത് സ​​മ്മ​​തി​​ച്ചി​​ല്ലെ​​ന്നും രാ​​ജ്ഭ​​ർ പ​​റ​​ഞ്ഞു. ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വാ​​രാ​​ണ​​സി​​യി​​ലും രാ​​ജ്നാ​​ഥ് സിം​​ഗി​​ന്‍റെ ല​​ക്നോ​​വി​​ലും യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ ത​​ട്ട​​ക​​മാ​​യ ഗോ​​ര​​ഖ്പു​​രി​​ലും എ​​സ്ബി​​എ​​സ്പി മ​​ത്സ​​രി​​ക്കും.


ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ യു​​പി മ​​ന്ത്രി​​സ​​ഭ​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​യ്ക്കാ​​നും ത​​യാ​​റാ​​ണ്. 2017 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​സ്ബി​​എ​​സ്പി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യ​​തു​​മൂ​​ല​​മാ​​ണ് ബി​​ജെ​​പി​​ക്ക് 125 സീ​​റ്റ് ല​​ഭി​​ച്ച​​ത്-​​രാ​​ജ്ഭ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കി​​ഴ​​ക്ക​​ൻ യു​​പി​​യി​​ൽ നി​​ർ​​ണാ​​യ​​ക ശ​​ക്തി​​യാ​​ണ് എ​​സ്ബി​​എ​​സ്പി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.