മിനിമം വരുമാന പദ്ധതിക്കു സ്വാഗതം
മിനിമം വരുമാന  പദ്ധതിക്കു സ്വാഗതം
Wednesday, March 27, 2019 1:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി വാ​ഗ്ദാ​നം ചെ​യ്ത മി​നി​മം വ​രു​മാ​ന പ​ദ്ധ​തി​ക്കു ദ​രി​ദ്രവി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​ലി​യ സ്വാ​ഗ​തം. ഒ​രു ഇം​ഗ്ലീ​ഷ് ചാ​ന​ൽ ആ​പ് ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ സ​ർ​വേ​യി​ൽ51 ശ​ത​മാ​നം പേ​ർ ഈ ​പ​ദ്ധ​തി ദാ​രി​ദ്ര്യം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. 39 ശ​ത​മാ​നം പേ​ർ ദാ​രി​ദ്ര്യം കു​റ​യ്ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു.

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രി​ൽ 71 ശ​ത​മാ​നം പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രി​ൽ 63 ശ​ത​മാ​നം എ​തി​ർ​ത്തു. ഗ്രാ​മീ​ണ​രി​ൽ 67 ശ​ത​മാ​നം സ്വാ​ഗ​തം ചെ​യ്തു. ബി​ജെ​പി അ​നു​കൂ​ലി​ക​ളി​ൽ 22 ശ​ത​മാ​നം പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ചു. 68 ശ​ത​മാ​നം എ​തി​ർ​ത്തു.


ദ​​​രി​​​ദ്ര​​​ർ​​​ക്കു പ​​​ണം കൈ​​​മാ​​​റു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ച്ച പി​​​ന്ത​​​ണ (ശ​​​ത​​​മാ​​​നം) ഇ​​​പ്ര​​​കാ​​​രം: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് 58, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര 51, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്- രാ​​​ജ​​​സ്ഥാ​​​ൻ 47, ദ​​​ക്ഷി​​​ണ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ 60.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.