മൂന്ന് അഭിഭാഷകരെ ജഡ്ജിമാരാക്കാൻ കൊളീജീയം ശിപാർശ
മൂന്ന് അഭിഭാഷകരെ ജഡ്ജിമാരാക്കാൻ കൊളീജീയം ശിപാർശ
Wednesday, March 27, 2019 12:54 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്ന് അ​ഭി​ഭാ​ഷ​ക​രെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു.

കോ​ണ്‍റാ​ഡ് സ്റ്റാ​ൻ​സ്ലാ​വ​സ് ഡ​യ​സ്, സി.​പി. മു​ഹ​മ്മ​ദ് നി​യാ​സ്, കെ.​കെ. പോ​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി കൊ​ളീ​ജി​യം 2018 ഏ​പ്രി​ൽ 12നു ​ശി​പാ​ർ​ശ ചെ​യ്ത ഈ ​പേ​രു​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​ൻ.​വി. ര​മ​ണ എ​ന്നി​വ​ര​ട​ങ്ങി​യ കൊ​ളീ​ജി​യം യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ നി​യ​മ​നം ന​ട​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.