സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചനി​ല​യി​ൽ
Wednesday, March 27, 2019 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ: ഒന്നാംക്ലാസ് വി​ദ്യാ​ർ​ഥി​നി​യെ ദൂ​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേ​ക്കുപോ​യ കു​ട്ടി​യെ രാ​ത്രി​യാ​യി​ട്ടും കാ​ണാ​നി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​യും ന​ല്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​സ്തൂ​രി​നാ​യ്ക്ക​ൻ​പാ​ള​യം എ​ന്ന സ്ഥ​ല​ത്തു ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും റോ​ഡ് ഉ​പ​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.