ബംഗളൂരു നോർത്ത് സീറ്റ് കോൺഗ്രസിനു നല്കി
ബംഗളൂരു നോർത്ത് സീറ്റ് കോൺഗ്രസിനു നല്കി
Tuesday, March 26, 2019 1:00 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ‌​​​ണാ​​​ട​​​ക​​​യി​​​ൽ ജെ​​​ഡി-​​​എ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന ബം​​​ഗ​​​ളൂ​​​രു നോ​​​ർ​​​ത്ത് സീ​​​റ്റ് കോ​​​ൺ​​​ഗ്ര​​​സി​​​ന് ന​​​ല്കി. സീ​​​റ്റ് കോ​​​ൺ​​​ഗ്ര​​​സി​​​നു ന​​​ല്കി​​​യ​​​തി​​​നു ജെ​​​ഡി-​​​എ​​​സ് ത​​​ല​​​വ​​​ൻ എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ​​​യ്ക്ക് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ന​​​ന്ദി പ​​​റ​​​ഞ്ഞു.
തും​​​കൂർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ദേ​​​വഗൗ​​​ഡ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് ബം​​​ഗ​​​ളൂ​​​രു നോ​​​ർ​​​ത്ത് വി​​​ട്ടു​​​ന​​​ല്കി​​​യ​​​ത്.

ബംഗളൂരു നോ​​​ർ​​​ത്തി​​​ൽ ദേ​​​വ​​​ഗൗ​​​ഡ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ജെ​​​ഡി-​​​എ​​​സി​​​ൽ സ​​​മ്മ​​​ർ​​​ദമു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ലേ​​​റെ​​​യും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണ്. 2018ൽ ​​​ചാ​​​മു​​​ണ്ഡേ​​​ശ്വ​​​രി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​ക്കേ​​​റ്റ പ​​​രാ​​​ജ​​​യ​​​ത്തി​​​ന് അ​​​നു​​​യാ​​​യി​​​ക​​​ൾ പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മോ​​​യെ​​​ന്ന ഭ​​​യം ജെ​​​ഡി-​​​എ​​​സി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.


മ​​​റ്റൊ​​​രു മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​തും സീ​​​റ്റ് വി​​​ട്ടു​​​ന​​​ല്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി. കേ​​​ന്ദ്ര​​​മ​​​ന്ത്രി ഡി.​​​വി. സ​​​ദാ​​​ന​​​ന്ദ ഗൗ​​​ഡ​​​യാ​​​ണ് ബംഗ​​​ളൂ​​​രു നോ​​​ർ​​​ത്തി​​​ലെ സി​​​റ്റിം​​​ഗ് എം​​​പി. ഇ​​​ത്ത​​​വ​​​ണ​​​യും ഗൗ​​​ഡ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.