വീണ്ടും പ്രിയങ്ക: ഇത്തവണ വോട്ടർമാർക്കൊപ്പം ട്രെയിനിൽ
വീണ്ടും പ്രിയങ്ക: ഇത്തവണ വോട്ടർമാർക്കൊപ്പം ട്രെയിനിൽ
Tuesday, March 26, 2019 1:00 AM IST
ഫൈ​​​സാ​​​ബാ​​​ദ്: വോ​​​ട്ട​​​ർ​​​മാ​​​രെ നേ​​​രി​​​ൽ​​​ക്കാ​​​ണാ​​​നാ​​​യി വീ​​​ണ്ടും പ്രി​​​യ​​​ങ്ക​​​യു​​​ടെ യാ​​​ത്ര. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​യാ​​​ഗ്‌​​​രാ​​​ജി​​​ൽ നി​​​ന്ന് വാ​​​രാ​​​ണ​​​സി​​​ വ​​​രെ ഗം​​​ഗാ​​​ന​​​ദി​​​യി​​​ലൂ​​​ടെ ബോ​​​ട്ടി​​​ൽ സ​​​ഞ്ച​​​രി​​​ച്ച് വോ​​​ട്ട​​​ർ​​​മാ​​​രെ​​​ക്ക​​​ണ്ട പ്രി​​​യ​​​ങ്ക ഇ​​​ത്ത​​​വ​​​ണ ട്രെ​​​യി​​​ൻ​​​യാ​​​ത്ര​​​യാ​​​ണു പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്ന് ഫൈ​​​സാ​​​ബാ​​​ദി​​​ലേ​​​ക്കു ട്രെ​​​യി​​​നി​​​ലെ​​​ത്തി അ​​​വി​​​ടെ​​നി​​​ന്ന് അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്കു റോ​​​ഡ്ഷോ ന​​​ട​​​ത്താ​​​നാ​​​ണു പ​​​രി​​​പാ​​​ടി. 27 ​നാ​​​ണു പ്രി​​​യ​​​ങ്ക അ​​​യോ​​​ധ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഏ​​​തെ​​​ങ്കി​​​ലും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തു​​​മോ എ​​​ന്നു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ല.


ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നു ഖ​​​യി​​​ഫി​​​യാ​​​ത് എ​​​ക്സ്പ്ര​​​സി​​​ൽ അ​​​ന്നു പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ പ്രി​​​യ​​​ങ്ക ഫൈ​​​സാ​​​ബാ​​​ദ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തും. സ​​​മീ​​​പ​​​ത്തു​​​ള്ള ഹോ​​​ട്ട​​​ലി​​​ൽ ചെ​​​റി​​​യ വി​​​ശ്ര​​​മ​​​ത്തി​​​നു​​​ശേ​​​ഷം നേ​​​രെ റോ​​​ഡ്ഷോ​​​യി​​​ലേ​​​ക്ക്. അ​​​യോ​​​ധ്യ​​​വ​​​രെ​​​യു​​​ള്ള അ​​​ന്പ​​​തു​​​കി​​​ലോ​​​മീ​​​റ്റ​​​ർ യാ​​​ത്ര​​യ്​​​ക്കി​​​ടെ 32 ഇ​​​ട​​​ങ്ങ​​​ളി​​​ൽ പ്രി​​​യ​​​ങ്ക വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണും. ഫൈ​​​സാ​​​ബാ​​​ദി​​​ൽ ര​​​ണ്ട് പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ൾ, സ്കൂ​​​ൾ​​​കു​​​ട്ടി​​​ക​​​ളു​​​മാ​​​യു​​​ള്ള സം​​​വാ​​​ദം എ​​​ന്നി​​​വ​​​യും പ്രി​​​യ​​​ങ്ക​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.