ശബരിമല: ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റില്ല
ശബരിമല: ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റില്ല
Tuesday, March 26, 2019 12:35 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീംകോ​ട​തി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം ത​ള്ളി. നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യ​മി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​സ​മ്മ​തി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ഏതു പ്രായത്തിലുള്ള സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​ക്കെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കേ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ൻ​പ​ത് ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്. സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലിരി​ക്കു​ന്ന കേ​സി​ൽ നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച​തി​നെ​തി​രേ പ്ര​ത്യേ​ക​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നുവേ​ണ്ടി വി​ജ​യ് ഹ​ൻ​സാ​രി​ക ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ, നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച​ത് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണെ​ന്നും അ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തേ​ത്തു​ട​ർ​ന്ന് ഹ​ർ​ജി​ക​ൾ ത​ള്ളു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​വ പി​ൻ​വ​ലി​ച്ചു.

അ​തേ​സ​മ​യം, മ​ണ്ഡ​ലകാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ർ.​വി. ബാ​ബു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. പ​ന്പ​യി​ലേ​ക്കു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ശ​ബ​രി​മ​ല​യു​ടെ മു​ക​ളി​ലേ​ക്കു വാ​ഹ​നം പോ​ക​ണ​മെ​ന്നും എ​ത്ര രൂ​പ ഈ​ടാ​ക്ക​ണ​മെ​ന്നു​മൊ​ക്കെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ൽ സു​പ്രീം കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.