രമൺ സിംഗിന്‍റെ മകനു ബിജെപി സീറ്റ് നിഷേധിച്ചു
രമൺ സിംഗിന്‍റെ മകനു ബിജെപി സീറ്റ് നിഷേധിച്ചു
Monday, March 25, 2019 12:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ സിം​​ഗി​​ന്‍റെ മ​​ക​​ന് ഇ​​ത്ത​​വ​​ണ ബി​​ജെ​​പി സീ​​റ്റ് നി​​ഷേ​​ധി​​ച്ചു. രാ​​ജ്ന​​ന്ദ്ഗാ​​വ് മ​​ണ്ഡ​​ല​​ത്തി​​ൽ ര​​മ​​ൺ സിം​​ഗി​​ന്‍റെ മ​​ക​​ൻ അ​​ഭി​​ഷേ​​കി​​നു പ​​ക​​രം സ​​ന്തോ​​ഷ് പാ​​ണ്ഡെ​​യെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. ഈ ​​മ​​ണ്ഡ​​ല​​ത്തി​​ൽ ര​​മ​​ൺ സിം​​ഗ് മ​​ത്സ​​രി​​ക്കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. ഛത്തീ​​സ്ഗ​​ഡി​​ൽ എ​​ല്ലാ സി​​റ്റിം​​ഗ് എം​​പി​​മാ​​രെ​​യും ഒ​​ഴി​​വാ​​ക്കി പു​​തു​​മു​​ഖ​​ങ്ങ​​ളെ രം​​ഗ​​ത്തി​​റ​​ക്കി​​നാ​​ണു ബി​​ജെ​​പി​​യു​​ടെ തീ​​രു​​മാ​​നം. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ ക​​ന​​ത്ത പ​​രാ​​ജ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി.


ബി​​ജെ​​പി ഇ​​ന്ന​​ലെ ഒ​​ന്പ​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ ബി​​ജെ​​പി​​ക്ക് 306 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി. ഛത്തീ​​സ്ഗ​​ഡി​​ൽ ആ​​റു പേ​​രെ​​യും മേ​​ഘാ​​ല​​യ, മ​​ഹാ​​രാ​​ഷ്‌​​ട്ര, തെ​​ലു​​ങ്കാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഓ​​രോ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യു​​മാ​​ണു പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.