ദിഗ്‌വിജയ് സിംഗ് ഭോപ്പാലിൽ
ദിഗ്‌വിജയ് സിംഗ് ഭോപ്പാലിൽ
Sunday, March 24, 2019 12:02 AM IST
ഭോ​​​പ്പാ​​​ൽ: കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭോ​​​പ്പാ​​​ൽ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ക​​​മ​​​ൽ​​​നാ​​​ഥ്.

സ്ഥാ​​​നാ​​​ർ​​​ഥി​​​പ​​​ട്ടി​​​ക ഉ​​​ട​​​ൻ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നും മ​​​റ്റു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും ക​​​മ​​​ൽ​​​നാ​​​ഥ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഏ​​​റ്റ​​​വും ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള സീ​​​റ്റു​​​ത​​​ന്നെ ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് മ​​​ത്സ​​​രി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ക​​​മ​​​ൽ​​​നാ​​​ഥ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

30 ​വ​​​ർ​​​ഷ​​​മാ​​​യി ബി​​​ജെ​​​പി​​​യു​​​ടെ ശ​​​ക്തി കേ​​​ന്ദ്ര​​​മാ​​​ണ് ഭോ​​​പ്പാ​​​ൽ. 1971-77, 1980-84 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ശ​​​ങ്ക​​​ർ ദ​​​യാ​​​ൽ ശ​​​ർ​​​മ​​​യാ​​​ണ് ഭോ​​​പ്പാ​​​ലി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 1993-2003 കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ്. ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വും. ബി​​​ജെ​​​പി​​​യു​​​ടെ അ​​​ലോ​​​ക് സ​​​ഞ്ജാ​​​റാ​​​ണ് നി​​​ല​​​വി​​​ലെ ലോ​​​ക്സ​​​ഭാം​​​ഗം. സു​​​ശീ​​​ൽ ച​​​ന്ദ്ര വ​​​ർ​​​മ, ഉ​​​മാ ഭാ​​​ര​​​തി, കൈ​​​ലാ​​​ഷ് ജോ​​​ഷി എ​​​ന്നി​​​വ​​​രും ഭോ​​​പ്പാ​​​ലി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.