അവസാന 48 മണിക്കൂറിൽ സോഷ്യൽ മീഡിയ പ്രചാരണം പാടില്ല
Friday, March 22, 2019 12:40 AM IST
ന്യൂ​ഡ​ൽ​ഹി: നി​ശ​ബ്ദ പ്ര​ചാ​ര​ണം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. വോ​ട്ടെ​ടു​പ്പി​ന് 48 മ​ണി​ക്കൂറിനുള്ളിൽ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, വാ​ട്സ് ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണ​വും പ​ര​സ്യ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്കു​മെ​ന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് ആ​ൻ​ഡ് മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു.

വോ​ട്ടെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്‍റ​ർ​നെ​റ്റു​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണെ​ന്നു ശ​നി​യാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്. രാ​ഷ്‌ട്രീയ പ​ര​സ്യ​ങ്ങ​ൾ ക​ട​ന്നു​കൂ​ടി​യാ​ൽ പ​ര​മാ​വ​ധി മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്ക​ണം. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ അ​ത​നു​സ​രി​ച്ചാ​വും ഇ​നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​റ​പ്പു ന​ൽ​കി. നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച​വ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​ല്ലെ​ന്നു യൂ​ട്യൂ​ബിന്‍റെയും ഗൂ​ഗി​ളിന്‍റെയും പ്രതിനിധികൾ അ​റി​യി​ച്ചു. ഹി​ന്ദി​യി​ലും മ​റ്റ് പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലു​മാ​യി പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ടീ​മി​നെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കു​മെ​ന്നും യൂ​ട്യൂ​ബ് അധികൃതർ പ​റ​ഞ്ഞു.


1951ലെ ​ജ​ന​കീ​യ പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ​ത്. നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ൽ ഇ-​ലോ​ക​വും നി​ശ​ബ്ദ​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​താ​ദ്യ​മാ​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്വ​യം നി​യ​ന്ത്രി​ക്കാ​നു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ നീ​ക്കം ന​ല്ല തു​ട​ക്ക​മാ​ണെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.