സംഝോത സ്ഫോടനക്കേസ്: സ്വാമി അസീമാനന്ദിനെ വെറുതെ വിട്ടു
Thursday, March 21, 2019 12:35 AM IST
പ​​ഞ്ച്കു​​ല: സ​​ഝോ​​ത ട്രെ​​യി​​ൻ സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ സ്വാ​​മി അ​​സീ​​മാ​​ന​​ന്ദ് ഉ​​ൾ​​പ്പെ​​ടെ നാ​​ലു പേ​​രെ പ്ര​​ത്യേ​​ക കോ​​ട​​തി വെ​​റു​​തെ വി​​ട്ടു. ലോ​​കേ​​ഷ് ശ​​ർ​​മ, ക​​മ​​ൽ ചൗ​​ഹാ​​ൻ, ര​​ജീ​​ന്ദ​​ർ ചൗ​​ധ​​രി എ​​ന്നി​​വ​​രാ​​ണു കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്ക​​പ്പെ​​ട്ട മ​​റ്റു​​ള്ള​​വ​​ർ.

2007 ഫെ​​ബ്രു​​വ​​രി 18ന് ​​ഹ​​രി​​യാ​​ന​​യി​​ലെ പാ​​നി​​പ്പ​​ത്തി​​നു സ​​മീ​​പം സം​​ഝോ​​ത എ​​ക്സ്പ്ര​​സി​​ൽ ന​​ട​​ന്ന സ്ഫോ​​ട​​ന​​ത്തി​​ൽ 68 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. മ​​രി​​ച്ച​​വ​​രി​​ലേ​​റെ​​യും പാ​​ക്കി​​സ്ഥാ​​ൻ​​കാ​​രാ​​യി​​രു​​ന്നു. സ്ഫോ​​ട​​ന​​ത്തി​​ന്‍റെ മു​​ഖ്യ ആ​​സൂ​​ത്ര​​ക​​നാ​​യ സു​​നി​​ൽ ജോ​​ഷി 2007 ഡി​​സം​​ബ​​റി​​ൽ വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. മ​​റ്റു പ്ര​​തി​​ക​​ളാ​​യ രാ​​മ​​ച​​ന്ദ്ര ക​​ൽ​​സം​​ഗ്ര, സ​​ന്ദീ​​പ് ഡാം​​ഗെ, അ​​മി​​ത് എ​​ന്നി​​വ​​ർ ഇ​​പ്പോ​​ഴും ഒ​​ളി​​വി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd