മായാവതി മത്സരിക്കുന്നില്ല
മായാവതി മത്സരിക്കുന്നില്ല
Thursday, March 21, 2019 12:28 AM IST
ല​​​​ക്നോ: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നു ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും പാ​​​​ർ​​​​ട്ടി താ​​​​ത്പ​​​​ര്യ​​​​വും മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണു മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മാ​​​​യാ​​​​വ​​​​തി പ​​​​റ​​​​ഞ്ഞു. ഭാ​​​​വി​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തോ​​​​ന്നി​​​​യാ​​​​ൽ ഒ​​​​രു സീ​​​​റ്റ് ക​​​​ണ്ടെ​​​​ത്താ​​​​ൻ വി​​​​ഷ​​​​മ​​​​മി​​​​ല്ലെ​​​ന്നു മാ​​​യാ​​​വ​​​തി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​​പി​​​​യി​​​​ലെ എ​​​​സ്പി-​​​​ബി​​​​എ​​​​സ്പി-​​​​ആ​​​​ർ​​​​എ​​​​ൽ​​​​ഡി സ​​​​ഖ്യ​​​​ത്തി​​​​ന് ഒ​​​​രു കോ​​​​ട്ട​​​​വും സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. ഞാ​​​ൻ മ​​​ത്സ​​​രി​​​ച്ചാ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ശ്ര​​​ദ്ധ എ​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കാ​​​കും. അ​​​തു മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​ചാ​​​ര​​​ണ​​​ത്തെ ബാ​​​ധി​​​ക്കും. ഓ​​​​രോ സീ​​​​റ്റി​​​​ലും വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് എ​​​​ന്‍റെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​ജ​​​​യ​​​​ത്തേ​​​​ക്കാ​​​​ൾ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള​​​​ത്. -​മാ​​​​യാ​​​​വ​​​​തി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.