ബിജെപി സ്ഥാനാർഥി നിർണയ യോഗം തുടങ്ങി
Wednesday, March 20, 2019 12:20 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള ബി​ജെ​പി കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ഇ​ന്ന​ലെ രാ​ത്രി ഡ​ൽ​ഹി​യി​ൽ തു​ട​ങ്ങി. പാ​ർ​ട്ടി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മാ​ണ് യോ​ഗം ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തെ​യും പ​രി​ഗ​ണി​ക്കു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നെങ്കിലും രാ​ത്രി 10.30 വ​രെ കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ന് എ​ത്തി​യ​തെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ബാ​ക്കി നി​ൽ​ക്കു​ക​യാ​ണ്.


പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തെ ചൊ​ല്ലി ത​മ്മി​ല​ടി തു​ട​രു​ന്ന​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി താ​നാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്പോ​ൾ കെ.​സു​രേ​ന്ദ്ര​നും കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും ആ​വ​ശ്യ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ട് പോ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.