ഗോവയിലെ പുതിയ സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും
Wednesday, March 20, 2019 12:19 AM IST
പ​​നാ​​ജി: ഗോ​​വ​​യി​​ൽ പ്ര​​മോ​​ദ് സാ​​വ​​ന്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ഇ​​ന്നു വി​​ശ്വാ​​സ​​വോ​​ട്ട് തേ​​ടും. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യാ​​ണു പ്ര​​മോ​​ദ് സാ​​വ​​ന്തും ര​​ണ്ട് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​ൾ​​പ്പെ​​ടെ 11 മ​​ന്ത്രി​​മാ​​രും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്.

സ​​ർ​​ക്കാ​​രി​​ന് 21 എം​​എ​​ൽ​​എ​​മാ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ട്. ബി​​ജെ​​പി-12, ജി​​എ​​ഫ്പി-3, എം​​ജി​​പി-3, സ്വ​​ത​​ന്ത്ര​​ർ-3 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു സ​​ർ​​ക്കാ​​രി​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​ർ. പ്ര​​തി​​പ​​ക്ഷ​​ത്ത് കോ​​ൺ​​ഗ്ര​​സി​​ന് 14ഉം ​​എ​​ൻ​​സി​​പി​​ക്ക് ഒ​​രു അം​​ഗ​​വു​​മു​​ണ്ട്. 40 അം​​ഗ സ​​ഭ​​യി​​ൽ ഇ​​പ്പോ​​ൾ 36 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 19 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd