കിസാൻ സമ്മാനപദ്ധതിയിൽ നിന്ന് 2000 രൂപ യുപി മുഖ്യനു തിരികെ നൽകി കർഷകന്‍റെ പ്രതിഷേധം
Wednesday, March 20, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ നി​ന്നു ല​ഭി​ച്ച 2000 രൂ​പ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥി​നു തി​രി​കെ ന​ൽ​കി ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ന്‍റെ പ്ര​തി​ഷേ​ധം. ആ​ഗ്ര​യി​ലെ ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി​ക്കാ​ര​നാ​യ പ്ര​ദീ​പ് ശ​ർ​മ​യാ​ണ് സ​മ്മാ​നം തി​രി​കെ ന​ൽ​കി​യ​ത്.

ക​ട​ക്കെ​ണി​യി​ലാ​യ ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്കു സ​ഹാ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ദ​യാ​വ​ധം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ്ര​ദീ​പ് ശ​ർ​മ ആ​വ​ശ്യ​പ്പെ​ടു​ന്നു. കി​ലോ​ഗ്രാ​മി​നു ര​ണ്ട് രൂ​പ പോ​ലും കി​ട്ടാ​തെ​യാ​ണ് ത​ന്‍റെ ഉരുളക്കിഴ ങ്ങ് വി​റ്റു​പോ​യ​തെ​ന്നു മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ പ്ര​ദീ​പ് ശ​ർ​മ പറഞ്ഞു.

35 ല​ക്ഷം രൂ​പ ക​ട​മു​ണ്ട്. സ​ഹാ​യ​ത്തി​നാ​യി 2016ൽ ​ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചു. അ​തി​നു ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മു​ന്നി​ലും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. 2018 ഡി​സം​ബ​റി​ൽ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി രാ​ധാ​മോ​ഹ​ൻ സിം​ഗി​നെ കാ​ണാ​നും പോ​യി, എ​ന്നാ​ൽ ഫ​ല​മു​ണ്ടാ​യി​ല്ല.

ക​ട​ക്കെ​ണി​യി​ലാ​യ അ​മ്മാ​വ​ൻ 2015ൽ ​ഹൃ​ദ​യാ​ഘാ​ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. അ​തി​നു ശേ​ഷം ഈ ​ദു​രി​ത​ം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു, നി​ര​വ​ധി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. എ​ന്നി​ട്ടും ഒ​രു ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും പ്ര​ദീ​പ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2017ൽ ​പി​താ​വ് കാ​ൻ​സ​ർ മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. ക​ട​ക്കെ​ണി​യി​ലാ​യ​തി​നാ​ൽ ശ​രി​യാ​യ ചി​കി​ത്സ പോ​ലും ന​ൽ​കാ​നാ​യി​ല്ല.


വി​ല​യി​ടി​വ് മൂ​ലം ഉ​രു​ള​ക്കി​ഴ​ങ്ങ് ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നു നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ക്വി​ന്‍റ​ലി​നു 400 രൂ​പ പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യ​തെ​ന്നു ആ​ഗ്ര​യി​ലെ ഉ​രു​ള​ക്കി​ഴ​ങ്ങ് ഉ​ത്പാ​ദ​ക​രു​ടെ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ആ​ഹി​ർ പ​റു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ള്ളി ക​ർ​ഷ​ക​ൻ 1064 രൂ​പ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച​ത് ഡി​സം​ബ​റി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു. 750 കി​ലോ​ഗ്രാം ഉ​ള്ളി വി​റ്റ​പ്പോ​ൾ കി​ട്ടി​യ​താ​യി​രു​ന്നു 1064 രൂ​പ. ഇ​തേ രീ​തി​യി​ൽ പ്ര​തി​ഷേ​ധ​മാ​യി ആ​റ് രൂ​പ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് അ​യ​ച്ച​തും വാ​ർ​ത്ത​യി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.