കിഷോർ ചന്ദ്രദേവ്, സൂര്യപ്രകാശ് റെഡ്ഡി, പനബക ലക്ഷ്മി ടിഡിപി സ്ഥാനാർഥികൾ
കിഷോർ ചന്ദ്രദേവ്, സൂര്യപ്രകാശ് റെഡ്ഡി, പനബക ലക്ഷ്മി ടിഡിപി സ്ഥാനാർഥികൾ
Wednesday, March 20, 2019 12:19 AM IST
അ​​മ​​രാ​​വ​​തി: കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രും കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​മാ​​യി​​രു​​ന്ന കി​​ഷോ​​ർ ച​​ന്ദ്ര ദേ​​വ്, കോ​​ട്‌​​ല സൂ​​ര്യ​​പ്ര​​കാ​​ശ് റെ​​ഡ്ഡി, പ​​ന​​ബ​​ക ല​​ക്ഷ്മി എ​​ന്നി​​വ​​ർ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ടി​​ഡി​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. ആ​​ന്ധ്ര​​യി​​ലെ 25 സീ​​റ്റു​​ക​​ളി​​ലെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ടി​​ഡി​​പി പ്ര​​ഖ്യാ​​പി​​ച്ചു. ആ​​ര​​കു(​​സം​​വ​​ര​​ണം) സീ​​റ്റി​​ലാ​​ണ് കി​​ഷോ​​ർ ച​​ന്ദ്ര ദേ​​വ് മ​​ത്സ​​രി​​ക്കു​​ക. സൂ​​ര്യ​​പ്ര​​കാ​​ശ് റെ​​ഡ്ഡി ക​​ർ​​ണൂ​​ലി​​ലും പ​​ന​​ബ​​ക ല​​ക്ഷ്മി തി​​രു​​പ്പ​​തി(​​സം​​വ​​ര​​ണം)​​യി​​ലും മ​​ത്സ​​രി​​ക്കും. ഏ​​താ​​നും ദി​​വ​​സം മു​​ന്പാ​​ണു പ​​ന​​ബ​​ക ല​​ക്ഷ്മി കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​ത്. മൂ​​ന്നു നേ​​താ​​ക്ക​​ളും മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് സ​​ർ​​ക്കാ​​രി​​ൽ മ​​ന്ത്രി​​മാ​​രാ​​യി​​രു​​ന്നു.

ന​​ന്ദ​​മു​​രി ബാ​​ല​​കൃ​​ഷ്ണ​​യു​​ടെ മ​​രു​​മ​​ക​​ൻ എം. ​​ഭ​​ര​​ത് വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു മ​​ത്സ​​രി​​ക്കും. ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു​​വി​​ന്‍റെ മ​​ക​​ൻ നരലോ​​കേ​​ഷും ന​​ന്ദ​​മു​​രി ബാ​​ല​​കൃ​​ഷ്ണ​​യും നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. മു​​ൻ ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ ജി.​​എം.​​സി. ബാ​​ല​​യോ​​ഗി​​യു​​ടെ മ​​ക​​ൻ ഹ​​രീ​​ഷ് അ​​മ​​ലാ​​പു​​രം സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കും.


അ​​ന​​ന്ത​​പു​​ര​​മു മ​​ണ്ഡ​​ല​​ത്തി​​ലെ സി​​റ്റിം​​ഗ് എം​​പി​​യും മു​​തി​​ർ​​ന്ന നേ​​താ​​വു​​മാ​​യ ജെ.​​സി. ദി​​വാ​​ക​​ർ റെ​​ഡ്ഡി ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ല. മ​​ക​​ൻ പ​​വ​​ൻ റെ​​ഡ്ഡി​​യാ​​ണ് ഇ​​ത്ത​​വ​​ണ അ​​ന​​ന്ത​​പു​​ര​​മു​​വി​​ൽ മ​​ത്സ​​രി​​ക്കു​​ക. ഗു​​ണ്ടൂ​​രി​​ൽ റാ​​യ​​പ​​തി സാം​​ബ​​ശി​​വ​​റാ​​വു വീ​​ണ്ടും മ​​ത്സ​​രി​​ക്കും. റാ​​വു വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​രു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സ് വി​​ട്ടാ​​ണു സാം​​ബ​​ശി​​വ​​റാ​​വു ടി​​ഡി​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.