നിത്യാനന്ദ പാണ്ഡെയുടെ മരണം: യുവതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
Tuesday, March 19, 2019 12:26 AM IST
താ​​​​നെ: മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ത്യാ​​​​ന​​​​ന്ദ പാ​​​​ണ്ഡെ​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹം മ​​​​റ​​​​വു ചെ​​​​യ്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 24 കാ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു​​​​പേ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. പാ​​​​ണ്ഡെ​​​​യു​​​​ടെ സ​​​​ഹാ​​​​യി അ​​​​ങ്കി​​​​ര മി​​​​ശ്ര, പ്രി​​​​ന്‍റിം​​​​ഗ് പ്ര​​​​സ് ഉ​​​​ട​​​​മ ഉ​​​​മ ശ​​​​ങ്ക​​​​ർ മി​​​​ശ്ര(34) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി പാണ്ഡെ ത​​​​ന്നെ പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി​​​​യാ​​​​യാ​​​​ണു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്നും യു​​​​വ​​​​തി മൊ​​​​ഴി ന​​​​ല്കി​​​​യെ​​​​ന്നു പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ശി​​​​വാ​​​​ജി റാ​​​​ത്തോ​​​​ഡ് പ​​​​റ​​​​ഞ്ഞു. ഞാ​​​​യ​​​​റാ​​​​ഴ്ച ഖ​​​​ർ​​​​ഡി ഗ്രാ​​​​മ​​​​ത്തി​​​​ലെ മ​​​​ല​​​​യി​​​​ടു​​​​ക്കി​​​​ലാ​​​​ണ് നി​​​​ത്യാ​​​​ന​​​​ന്ദ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ത​​​​ല​​​​യ്ക്ക് ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള മു​​​​റി​​​​വേ​​​​റ്റി​​​​ട്ടു​​​​ണ്ട്.​​​​ഡി​​​​​റ​​​​​ക്ട് മെ​​​​​യി​​​​​ൽ മാ​​​​​ഗ​​​​​സി​​​​​നാ​​​​​യ ഇ​​​​​ന്ത്യ അ​​​​​ൺ​​​​​ബൗ​​​​​ണ്ടി​​​​​ന്‍റെ ഗ്രൂ​​​​​പ്പ് എ​​​​​ഡി​​​​​റ്റ​​​​​ർ നി​​​​​ത്യാ​​​​​ന​​​​​ന്ദ പാ​​​​​ണ്ഡെ​​​​​യെ മാ​​​​​ർ​​​​​ച്ച് 15നാ​​​​​ണു കാ​​​​​ണാ​​​​​താ​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.