പുറത്തായ രേഖകൾ തെളിവല്ലെന്ന വാദത്തിനെതിരേ സുപ്രീംകോടതി
Friday, March 15, 2019 2:10 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ മോ​ഷ്ടി​ച്ച രേ​ഖ​ക​ൾ തെ​ളി​വാ​യി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​തും പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യ രേ​ഖ​ക​ൾ​ക്ക് എ​ന്തു ര​ഹ​സ്യമെന്നു ചോ​ദി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, രാജ്യര​ക്ഷ​യു​ടെ പ​രി​ര​ക്ഷ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​ന്‍റെ സാ​ധു​ത​യും ചോ​ദ്യം ചെ​യ്തു. റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്താ​യ രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ കോ​ട​തി, കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി.


പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽനി​ന്നു മോ​ഷ്ടി​ച്ച രേ​ഖ​ക​ൾ ഒൗ​ദ്യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ അ​വ തെ​ളി​വാ​യി സ്വീ​ക​രി​ക്ക​രു​തെ​ന്നും റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​രു​തെ​ന്നു​മാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നുവേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും വാ​ദി​ച്ച​ത്.

ജി​ജി ലൂ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.