കാത്തിരുന്ന കരൾ ട്രെയിനിലെത്തി!
Sunday, February 17, 2019 12:53 AM IST
മും​​​​ബൈ: യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തെ​​​​ര​​​​ക്കു മൂലം വീ​​​​ർ​​​​പ്പു​​​​മു​​​​ട്ടി നീ​​​ങ്ങു​​​ന്ന മും​​​ബൈ​​​യി​​​ലെ സ​​​​ബ​​​​ർ​​​ബ​​​​ൻ ട്രെ​​​​യി​​​ൻ ഇ​​​ന്ന​​​ലെ പു​​​തി​​​യ ച​​​രി​​​ത്രം കു​​​റി​​​ച്ചു. ക​​​ര​​​ൾ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ള്ള ക​​​ര​​​ൾ വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള യാ​​​ത്ര ന​​​ട​​​ത്തി​​​യാ​​​ണ് സ​​​ബ​​​ർ​​​ബ​​​ൻ ട്രെ​​​യി​​​ൻ ജ​​​ന​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യം ക​​​വ​​​ർ​​​ന്ന​​​ത്.

തി​​​​ര​​​​ക്കൊ​​​​ഴി​​​​ഞ്ഞ സ​​​​മ​​​​യ​​​​ത്താ​​​​ണ് ക​​​​ര​​​​ളു​​​​മാ​​​​യി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘം ട്രെ​​​​യി​​​​നി​​​​ൽ യാ​​​​ത്ര തി​​​​രി​​​​ച്ച​​​​ത്. പ്ര​​​​ത്യേ​​​​കം സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച ഐ​​​​സ് ബോ​​​​ക്സി​​​​ലാ​​​​ണ് ക​​​​ര​​​​ൾ കൊ​​​​ണ്ടു പോ​​​​യ​​​​ത്. താ​​​​നെ ജൂ​​​​പ്പി​​​​റ്റ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മ​​​​സ്തി​​​​ഷ്ക മ​​​​ര​​​​ണം സം​​​ഭ​​​വി​​​ച്ച അ​​​ന്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​ന്‍റെ ക​​​​ര​​​​ളാ​​​​ണ് പാ​​​​രെ​​​​ൽ ഗ്ലോ​​​​ബ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. 38 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.


താ​​​​നെ​​​​യി​​​​ലും ദാ​​​​ദ​​​​റി​​​​ലും ട്രാ​​​​ഫി​​​ക് പോ​​​​ലീ​​​​സ് പ്ര​​​​ത്യേ​​​​ക ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ൾ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ട്രെ​​​യി​​​നി​​​ൽ അ​​​വ​​​യ​​​വം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു അ​​​തീ​​​വ ദു​​​ഷ്ക​​​ര​​​മാ​​​ണെ​​​ങ്കി​​​ലും ദൗ​​​​ത്യം വി​​​​ജ​​​​യി​​​​ച്ച​​​​തി​​​​ൽ വ​​​​ലി​​​​യ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​​വ​​​​യ​​​​വ​​​ദാ​​​​ന​​​​ത്തി​​​​നു സ​​​മ്മ​​​ത​​​പ​​​ത്രം ന​​​ൽ​​​കി​​​യി​​​രു​​​ന്ന ആ​​​​ളാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വൃ​​​ക്ക​​​യും മ​​​റ്റൊ​​​രാ​​​ൾ​​​ക്കു ദാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.