റഫാൽ: കേന്ദ്രത്തെയും ഹർജിക്കാരെയും വിമർശിച്ച് സുപ്രീംകോടതി
റഫാൽ: കേന്ദ്രത്തെയും ഹർജിക്കാരെയും വിമർശിച്ച് സുപ്രീംകോടതി
Saturday, February 16, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ​വ​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും വി​മ​ർ​ശി​ച്ച് സു​പ്രീംകോ​ട​തി. റ​ഫാ​ൽ വി​ഷ​യ​മു​ന്ന​യി​ച്ച് തെ​റ്റാ​യ ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​വ​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്പി​ൽ പ​ബ്ലി​സി​റ്റി സ്റ്റ​ണ്ട് ന​ട​ത്തു​ക​യാ​ണെ​ന്നു വി​മ​ർ​ശി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ഹ​ർ​ജി​യി​ലെ തെ​റ്റു തി​രു​ത്താ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. മ​റുഭാ​ഗ​വും അ​ത്ര നി​ഷ്ക​ള​ങ്ക​ര​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സ​ർ​ക്കാ​രി​നെ​തി​രേ​യും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

റ​ഫാ​ൽ ഇ​ട​പാ​ടു​ക​ളെക്കുറി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീംകോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ന​ലെ വി​മ​ർ​ശ​നമു​ന്ന​യി​ച്ച​ത്.


ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലെ പി​ഴ​വു​ക​ൾ നി​ക​ത്താ​ത്ത​തി​നാ​ൽ അ​വ ര​ജി​സ്ട്രി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ കോ​ട​തി​ക്കു പ​രി​ഗ​ണി​ക്കാ​നാ​വു​ന്ന​തു​മി​ല്ല. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ പ​ബ്ലി​സി​റ്റി​ക്കു വേ​ണ്ടി മാ​ധ്യ​മ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തു തു​ട​രു​ക​യും ചെ​യ്യു​ന്നു. ത​ങ്ങ​ളു​ടെ ഹ​ർ​ജി​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ർ വി​ഷ​യം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.