കരീനയെ ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് രാഹുലിനു കത്ത്
കരീനയെ ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് രാഹുലിനു കത്ത്
Tuesday, January 22, 2019 12:28 AM IST
ഭോ​​​പ്പാ​​​ൽ: ബോ​​​ളി​​​വു​​​ഡ് ന​​​ടി ക​​​രീ​​​ന ക​​​പൂ​​​ർ ഖാ​​​നെ ഭോ​​​പ്പാ​​​ൽ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭോ​​​പ്പാ​​​ൽ ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ൺ​​​സി​​​ല​​​ർ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്കു ക​​​ത്ത​​​യ​​​ച്ചു.

ബി​​​ജെ​​​പി​​​യെ തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ ഏ​​​റ്റ​​​വും അ​​​നു​​​യോ​​​ജ്യ സ്ഥാ​​​നാ​​​ർ​​​ഥി ക​​​രീ​​​ന​​​യാ​​​ണെ​​​ന്ന് കൗ​​​ൺ​​​സി​​​ല​​​ർ യോ​​​ഗേ​​​ന്ദ്ര സിം​​​ഗ് ചൗ​​​ഹാ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.​​​കൂ​​​ടു​​​ത​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ ഇ​​​ക്കാ​​​ര്യ​​​മു​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു.


ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സെ​​​യ്ഫ് അ​​​ലി ഖാ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണു ക​​​രീ​​​ന. മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ക്യാ​​​പ്റ്റ​​​ൻ മ​​​ൻ​​​സൂ​​​ർ അ​​​ലി ഖാ​​​ൻ പ​​​ട്ടൗ​​​ഡി​​​യു​​​ടെ മ​​​ക​​​നാ​​​ണു സെ​​​യ്ഫ്. 1991ൽ ​​​ഭോ​​​പ്പാ​​​ലി​​​ൽ പ​​​ട്ടൗ​​​ഡി മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. 1989 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി എ​​​ട്ടു ത​​​വ​​​ണ ഭോ​​​പ്പാ​​​ലി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത് ബി​​​ജെ​​​പി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.