രാഹുൽ‌ഗാന്ധി ഖനന മാഫിയയ്ക്കു കീഴടങ്ങിയെന്നു ശ്രീകാന്ത് ജേന
രാഹുൽ‌ഗാന്ധി ഖനന മാഫിയയ്ക്കു  കീഴടങ്ങിയെന്നു ശ്രീകാന്ത് ജേന
Monday, January 21, 2019 12:30 AM IST
ഭു​​വ​​നേ​​ശ്വ​​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​വുമാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി ശ്രീ​കാ​ന്ത് ജേ​ന. ഖ​ന​ന മാ​ഫി​യ​യ്ക്കും പ​ട്നാ​യി​ക്കു​മാ​ർ​ക്കും മു​ന്നി​ൽ രാ​ഹു​ൽ​ഗാ​ന്ധി കീ​ഴ​ട​ങ്ങി​യെ​ന്ന് ജേ​ന കു​റ്റ​പ്പെ​ടു​ത്തി.

ശ്രീ​​കാ​​ന്ത് ജേ​​ന, മു​​ൻ എം​​എ​​ൽ​​എ കൃ​​ഷ്ണച​​ന്ദ്ര സ​​ഗാ​​രി​​യ എ​​ന്നി​​വ​​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​​ണ്‍​ഗ്ര​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​യി​രു​ന്നു. പാ​​ർ​​ട്ടി വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​ത്തു​​ട​​ർ​​ന്നാ​​ണു ന​​ട​​പ​​ടി. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി വൈ​​കി ഒ​​ഡീ​​ഷ കോ​​ണ്‍​ഗ്ര​​സ് അ​​ച്ച​​ട​​ക്ക സ​​മി​​തി ക​​ണ്‍​വീ​​ന​​ർ ആ​​ന​​ന്ദ പ്ര​​സാ​​ദ് സേ​​ഥി​​യാ​​ണു തീ​​രു​​മാ​​നം വി​​ശ​​ദീ​​ക​​രി​​ച്ച​​ത്.


ശ്രീ​​കാ​​ന്തി​​ന്‍റെ​​യും സ​​ഗാ​​രി​​യ​​യു​​ടെ​​യും പാ​​ർ​​ട്ടി വി​​രു​​ദ്ധ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ കോ​​ണ്‍​ഗ്ര​​സി​​ന് ന​​ഷ്ട​​മു​​ണ്ടാ​​ക്കി​​യെ​​ന്നും ഇ​​ക്കാ​​ര​​ണ​​ത്താ​​ൽ ഇ​​രു​​വ​​രെ​​യും പാ​​ർ​​ട്ടി​​യു​​ടെ പ്രാ​​ഥ​​മി​​ക അം​​ഗ​​ത്വ​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കു​​ന്ന​​താ​​യും പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.