മോ​ദിഭ​ര​ണ​ത്തിൽ ഇന്ത്യയുടെ കടം 82 ലക്ഷം കോടി രൂപ
മോ​ദിഭ​ര​ണ​ത്തിൽ ഇന്ത്യയുടെ കടം 82 ലക്ഷം  കോടി രൂപ
Sunday, January 20, 2019 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നാ​ല​ര വ​ർ​ഷ​ക്കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ മൊ​ത്തം ക​ട​ബാ​ധ്യ​ത 49 ശ​ത​മാ​നം കൂ​ടി 82 ല​ക്ഷം കോ​ടി രൂ​പ​യാ​യി. കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച ത​ത്‌​സ്ഥി​തി റി​പ്പോ​ർ​ട്ടി​ലാ​ണ് (സ്റ്റാ​റ്റ​സ് പേ​പ്പ​ർ ഓ​ണ്‍ ഗ​വ​ണ്‍മെ​ന്‍റ് ഡെ​ബ്റ്റ്) ക​ട​ബാ​ധ്യ​ത കൂ​ടി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ തകിടംമറിച്ച് ധ​ന​ക്ക​മ്മി​യും കൂ​ടു​ന്ന​ത് സ്ഥി​തി വ​ഷ​ളാ​ക്കി. ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ധ​ന​ക്ക​മ്മി 6.24 കോ​ടി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ, ന​വം​ബ​ർ വ​രെ​യു​ള്ള ആ​ദ്യ ഏ​ഴു മാ​സ​ത്തി​ൽ ത​ന്നെ ഇ​ത് 114.8 ശ​ത​മാ​നം കൂ​ടി 7.17 ല​ക്ഷം കോ​ടി​യാ​യി വർധിച്ചെന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.മോ​ദി സ​ർ​ക്കാ​രി​ന്‍റെ നാ​ല​ര വ​ർ​ഷ​ത്തി​ൽ രാ​ജ്യ​ത്തെ പൊ​തു​കടം 51.7 ശ​ത​മാ​നവും ആ​ഭ്യ​ന്ത​ര ക​ടം 54 ശ​ത​മാ​നവും കൂ​ടി​യ​താ​യും ധ​ന​മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി. വി​പ​ണി​ക​ളി​ൽ നി​ന്നു ക​ട​മെ​ടു​ക്ക​ൽ 47.5 ശ​ത​മാ​ന​വും സ്വ​ർ​ണ ബോ​ണ്ടു​ക​ളി​ലൂ​ടെ​യു​ള്ള ക​ടം 100 ശ​ത​മാ​ന​വും ഇ​ക്കാ​ല​യ​ള​വി​ൽ കൂ​ടി.


2014 ജൂ​ണി​ൽ 54,90,763 കോ​ടി​രൂപയാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ക​ട​ബാ​ധ്യ​ത. ഇതാണു മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു 2018 സെ​പ്റ്റ്ം​ബ​റി​ൽ 82,03,253 കോ​ടി രൂ​പ​യാ​യി കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.