റഫാൽ: സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നു പി. ചിദംബരം
റഫാൽ: സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നു പി. ചിദംബരം
Saturday, January 19, 2019 12:16 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധവി​മാ​ന ഇ​ട​പാ​ടി​ലെ പുതിയ വെ​ളി​പ്പെ​ടു​ത്തൽ ആയുധമാക്കി കോ​ണ്‍ഗ്ര​സ്. വ്യോ​മ​സേ​ന ആ​വ​ശ്യ​പ്പെ​ട്ട​തി​ലും കു​റ​ച്ച് വി​മാ​ന​ങ്ങ​ൾ കൂ​ടി​യ വി​ല​യ്ക്ക് വാ​ങ്ങി എ​ൻ​ഡി​എ സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെന്നു കോൺ‍ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം കു​റ്റ​പ്പെ​ടു​ത്തി​.

സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ചി​ദം​ബ​രം ആ​വ​ർ​ത്തി​ച്ചു. ര​ണ്ട് ത​ര​ത്തി​ലാ​ണ് മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ വ​ഞ്ചി​ച്ചി​രി​ക്കു​ന്ന​ത്.


ഒ​ന്ന് വ്യോ​മ​സേ​ന​യ്ക്ക് ആ​വ​ശ്യ​മാ​യത്ര യു​ദ്ധ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​തെ രാ​ജ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കി. ര​ണ്ടാ​മ​താ​യി, ഓരോന്നിന് 186 കോ​ടി രൂ​പ കൂ​ടു​ത​ൽ ന​ൽ​കി. എ​ൻ​ഡി​എ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​മ്മാ​ന​ത്തെ​ക്കു​റി​ച്ചോ​ർ​ത്ത് ഫ്ര​ഞ്ച് വി​മാ​ന​ക്ക​ന്പ​നി​യാ​യ ദ​സോ ഏ​വി​യേ​ഷ​ൻ ഇ​പ്പോ​ൾ ചി​രി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്നാ​ണ് ചി​ദം​ബ​രം പ​രി​ഹ​സി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.