അസ്താനയെ സിബിഐയിൽനിന്നു മാറ്റി
അസ്താനയെ സിബിഐയിൽനിന്നു മാറ്റി
Friday, January 18, 2019 12:31 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​ഐ സ്പെ​​​ഷ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​കേ​​​ഷ് അ​​​സ്താ​​​ന​​​യെ സി​​​ബി​​​ഐ​​​യി​​​ൽ​​​നി​​​ന്നു മാ​​​റ്റി.​​അ​​സ്താ​​ന​​യെ ബ്യൂ​​​റോ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി​​​യു​​​ടെ ത​​​ല​​​വ​​​നാ​​​ക്കി. സി​​​ബി​​​ഐ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​രു​​​ൺ​​​കു​​​മാ​​​ർ ശ​​​ർ​​​മ, ഡി​​ഐ​​ജി മ​​​നീ​​​ഷ്കു​​​മാ​​​ർ സി​​​ൻ​​​ഹ, എ​​​സ്പി ജ​​​യ​​​ന്ത് ജെ. ​​​നാ​​​യി​​​ക്നാ​​​വ​​​രെ എ​​​ന്നി​​​വ​​​രെ​​​യും മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. കാ​​ബി​​ന​​റ്റ് അ​​പ്പോ​​യി​​ന്‍റ്മെ​​ന്‍റ് ക​​മ്മി​​റ്റി​​യാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

അ​​​ലോ​​​ക് വ​​​ർ​​​മ​​​യെ സി​​​ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു മാ​​​റ്റി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് അ​​​സ്താ​​​ന​​​യ്ക്കു സ്ഥാ​​​ന​​​ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള ഭി​​ന്ന​​ത രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​കേ​​ഷ് അ​​സ്താ​​ന​​യെ​​യും അ​​ലോ​​ക് വ​​ർ​​മ​​യെ​​യും നി​​ർ​​ബ​​ന്ധി​​ത അ​​വ​​ധി​​യി​​ക്കി. ഇ​​തി​​നെ​​തി​​രേ വ​​ർ​​മ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തി​​നു സി​​ബി​​ഐ ഡ​​യ​​റ​​ക്ട​​ർ​​സ്ഥാ​​ന​​ത്തു പു​​ന​​ർ​​നി​​യ​​മ​​നം ന​​ല്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. എ​​ന്നാ​​ൽ പി​​റ്റേ​​ദി​​വ​​സം പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ധ്യ​​ക്ഷ​​നാ​​യ ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അ​​ലോ​​ക് വ​​ർ​​മ​​യെ ഡ​​യ​​റ​​ക്ട​​ർ​​സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി ഫ​​യ​​ർ സ​​ർ​​വീ​​സ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​ക്കി. എ​​ന്നാ​​ൽ, സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കാ​​തെ വ​​ർ​​മ സ​​ർ​​വീ​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.