ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​നം: ഹരിത ട്രൈബ്യൂണൽ കേസെടുത്തു
ആ​ല​പ്പാ​ട്  ക​രി​മ​ണ​ൽ  ഖ​ന​നം: ഹരിത ട്രൈബ്യൂണൽ കേസെടുത്തു
Thursday, January 17, 2019 2:54 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട് തേ​ടി. കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റോ​ടാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. ക​രി​മ​ണ​ൽ ഖ​ന​ന​ത്തെ​ക്കു​റി​ച്ചു വി​ല​പി​ക്കു​ന്ന 17 വ​യ​സു​കാ​രി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്തയാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡ​ൽ​ഹി പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളാ​യ ഐ​ആ​ർ​ഇ​എ​ലും കെഎം​ആ​ർ​എ​ലും ന​ട​ത്തു​ന്ന ക​രി​മ​ണ​ൽ ഖ​ന​നത്തിൽ ഒ​രു ഗ്രാ​മം ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ വേ​ദ​ന​യാ​യി​രു​ന്നു പെ​ണ്‍കു​ട്ടി വീ​ഡി​യോ​യി​ൽ പ​ങ്ക് വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.